മൂന്നാര്‍ വിധി: സര്‍ക്കാര്‍ പ്രതീക്ഷ ഇനി സുപ്രീംകോടതിയില്‍
text_fieldsകൊച്ചി: മൂന്നാറില്‍ റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാറിന് ഇനി പ്രതീക്ഷ സുപ്രീംകോടതിയില്‍. സിംഗിള്‍ ബെഞ്ച് ഉത്തരവും അതിനപ്പുറത്തേക്ക് അപ്പീല്‍ ഹരജിയും നല്‍കിയിട്ടും എതിരായ കോടതിവിധി പുന$പരിശോധന ഹരജിയിലൂടെ അനുകൂലമാക്കാനുള്ള ശ്രമമാണ് ബുധനാഴ്ചത്തെ വിധിയോടെ ഇല്ലാതായത്. പുന$പരിശോധന ഹരജിയില്‍ സര്‍ക്കാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഒന്നിനോടുപോലും ഡിവിഷന്‍ ബെഞ്ച് അനുകൂല നിലപാട് പുലര്‍ത്താതിരുന്നത് തിരിച്ചടിയാവുകയും ചെയ്തു. കേസില്‍ കക്ഷിയല്ലാതിരുന്നിട്ടും സംഭവസമയത്ത് മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷ നേതാവുമായ വി. എസ്. അച്യുതാനന്ദന് കേസിന്‍െറ ഭാഗമാകാന്‍ കഴിഞ്ഞതാണ് പുന$പരിശോധന ഹരജിയിലൂടെയുണ്ടായ ഗുണം. സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നതില്‍നിന്ന് വിട്ടുനിന്നാലും വി.എസിന് അപ്പീല്‍ നല്‍കാന്‍ കഴിയുമെന്നതാണ് ഇതിലൂടെയുണ്ടായ നേട്ടം.
പാട്ടക്കരാര്‍ ലംഘനവും സര്‍ക്കാര്‍ ഭൂമി കൈയേറ്റവും കണ്ടത്തെിയാല്‍ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാറിനുവേണ്ടി ബന്ധപ്പെട്ട കലക്ടര്‍ക്ക് അധികാരമുണ്ടെന്ന വാദമാണ് പ്രധാനമായും സര്‍ക്കാര്‍ ഉന്നയിച്ചത്. എന്നാല്‍, സര്‍ക്കാറിന് നിയമപരമായി കൈയേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരമുണ്ടെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായ നിയമവിരുദ്ധ നടപടിയാണ് മുമ്പുണ്ടായ വിധികളിലൂടെ കോടതിയുടെ ഇടപെടലിന് വിധേയമായതെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. നിയമപരമായ നടപടി സ്വീകരിക്കാന്‍ കോടതി വിധികള്‍ ഇപ്പോഴും തടസ്സം സൃഷ്ടിക്കുന്നില്ളെന്നും വ്യക്തമാക്കി. നേരത്തേ ഉന്നയിച്ച വാദങ്ങള്‍ക്കപ്പുറം മറ്റൊന്നും സര്‍ക്കാറിന് ഉന്നയിക്കാനില്ലാത്തതിനാല്‍ പുന$പരിശോധന ഹരജിതന്നെ നിലനില്‍ക്കുന്നതല്ളെന്നായിരുന്നു കോടതി നിലപാട്.
പത്തുലക്ഷം രൂപ ക്ളൗഡ് 9 റിസോര്‍ട്ടിന് നഷ്ടപരിഹാരമായി നല്‍കണമെന്ന ഉത്തരവ് പിന്‍വലിപ്പിക്കാന്‍ കഴിയാതെവന്നതാണ് സര്‍ക്കാറിന് ഏറ്റവും വലിയ ക്ഷീണം. ഭൂമി തിരിച്ചുനല്‍കിയാലും നിയമപരമായി തിരിച്ചുപിടിക്കാന്‍ കഴിയും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പഴുതില്ലാത്തവിധം നിയമപരമായി കൈയേറ്റ ഭൂമി ഏറ്റെടുക്കുന്നതിനെ കോടതി എതിര്‍ക്കില്ല.എന്നാല്‍, പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ടിവരുന്നത് മൂന്നാര്‍ ഓപറേഷന്‍െറ ഭാഗമായി നടന്ന നടപടി മുഴുവന്‍ നിയമവിരുദ്ധമായിരുന്നെന്ന പ്രതീതിയുണ്ടാക്കും. ഇത് സര്‍ക്കാറിന് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇതിനെതിരെ നിയമപോരാട്ടം നടത്താനുള്ള ബാധ്യതയുടെ ഭാരം അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസിന്‍െറ ചുമലിലാകും. അപ്പീല്‍ നല്‍കിയാലും നഷ്ടപരിഹാരം നല്‍കുന്നത് തടയുന്നതിന് മുന്‍തൂക്കം നല്‍കിക്കൊണ്ടാകും അത് നല്‍കേണ്ടിവരുക.
അതേസമയം, 2014 ജൂലൈ 25ന് ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവുണ്ടായിട്ടും പുന$പരിശോധന ഹരജിയുടെപേരില്‍ ഒന്നരവര്‍ഷത്തോളം ഉത്തരവ് നടപ്പാക്കുന്നത് തടയാനായത് സര്‍ക്കാറിന്‍െറ നേട്ടമാണ്. സാധാരണ ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുകയാണ് പതിവ്. സ്റ്റേ ലഭിക്കാതിരുന്നാല്‍ അപ്പോള്‍തന്നെ ഉത്തരവ് നടപ്പാക്കേണ്ടതായും വന്നേനെ. ചീഫ് ജസ്റ്റിസായിരുന്ന മഞ്ജുള ചെല്ലൂരിന്‍െറ സ്ഥലംമാറ്റ ഉത്തരവ് വന്നശേഷമാണ് മൂന്നാര്‍ കേസിലെ വിധിയായത്. സ്ഥലം മാറ്റമായ ശേഷം ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത് ഭരണഘടന ലംഘനമാണെന്നായിരുന്നു വി.എസ്. അച്യുതാനന്ദന്‍െറ വാദം. എം.കെ. ശശിധരന്‍ -ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ കേസിലെ സുപ്രീംകോടതി വിധി ഉന്നയിച്ച് ഇക്കാര്യം സ്ഥാപിക്കാനും വി.എസ് ശ്രമിച്ചു. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറുന്നത് പുതിയ നിയമനമായി കണക്കാക്കാനാവില്ളെന്നും അതിനാല്‍ വിടുതല്‍ വാങ്ങി പോകുന്നതുവരെ കേസ് പരിഗണിക്കുന്നതില്‍നിന്ന് ജഡ്ജിയെ നിയമപരമായി തടയാനാവില്ളെന്നും കോടതി വ്യക്തമാക്കി. ഇതിലെ ധാര്‍മിക പ്രശ്നത്തെക്കുറിച്ച വിധിന്യായത്തില്‍ പ്രത്യേക പരാമര്‍ശങ്ങള്‍ നടത്തിയിട്ടുമില്ല. ഇതേ വിഷയം പ്രതീക്ഷയോടെ തന്നെ വി.എസിന് സുപ്രീംകോടതിയില്‍ നല്‍കുന്ന അപ്പീലില്‍ ഉന്നയിക്കാവുന്നതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.