ക്ലിമീസ് ബാവയുമായി കുമ്മനം കൂടിക്കാഴ്ച നടത്തി
text_fieldsതിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ സി.ബി.സി.ഐ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്ക ബാവയുമായി കൂടിക്കാഴ്ച നടത്തി. പട്ടം ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കി അര മണിക്കൂറോളം ക്ലിമീസും കുമ്മനവും അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി. ബാവയുടെ ക്ഷണപ്രകാരം ഉച്ചഭക്ഷണം കഴിച്ച കുമ്മനത്തെ ക്രിസ്തുമസ് ഉപഹാരം നൽകിയാണ് യാത്രയാക്കിയത്. ബി.ജെ.പി നേതാക്കളായ അഡ്വ. എസ്. സുരേഷ്, ചെമ്പഴന്തി ഉദയന്‍, അഡ്വ. ഡാനി ജെ. േപാള്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ദീര്‍ഘനാളത്തെ ഹൃദയ ബന്ധമാണ് തനിക്ക് ക്ലിമീസ് ബാവയുമായി ഉള്ളതെന്നും പാര്‍ട്ടി പരിപാടികള്‍ തുടങ്ങും മുമ്പ് അനുഗ്രഹം തേടാനാണ് ബിഷപ്പ് ഹൗസിലെത്തിയതെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു. മുമ്പ് രണ്ടു തവണ കാതോലിക്ക ബാവയെ കാണാന്‍ എത്തിയിട്ടുണ്ട്. എറണാകുളത്ത് ക്രൈസ്തവ, ഹൈന്ദവ നേതാക്കള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യാന്‍ നേതൃപരമായ പങ്ക് വഹിച്ചയാളാണ് ക്ലിമീസ് ബാവ. എല്ലാ വിഷയത്തിലും ഹൃദയം തുറന്ന ചര്‍ച്ച വേണമെന്നാണ് തന്‍റെ അഭിപ്രായമെന്നും കുമ്മനം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.