ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ നിയമനടപടി –കുമ്മനം
text_fieldsചേര്‍ത്തല: കേരളത്തില്‍ തേജോവധ രാഷ്ട്രീയമാണ് നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങര വസതിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളുടെ മുന്നില്‍ തന്നെ വികൃതമായി ചിത്രീകരിച്ച് നശിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. പാര്‍ശ്വവത്കരിക്കപ്പെട്ട ജനസമൂഹങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും കുമ്മനം പറഞ്ഞു.
കേരളത്തില്‍ ഇരുമുന്നണികളും നടത്തുന്ന ഭരണത്തിന് അടുത്ത തെരഞ്ഞെടുപ്പോടെ അന്ത്യമാക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലനില്‍ക്കുന്നത്. വ്യക്തിവിദ്വേഷം വളര്‍ത്താന്‍ ഇരുമുന്നണികളും വിഷം വിതറുകയാണ്. എസ്.എന്‍.ഡി.പിയുടെ നീക്കം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ജാതിക്കും എതിരല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശനിയാഴ്ച ഉച്ചയോടെ എത്തിയ കുമ്മനം വെള്ളാപ്പള്ളിയുമായി ഒരുമണിക്കൂറോളം ചര്‍ച്ച നടത്തി. ബി.ജെ.പി മുന്‍ പ്രസിഡന്‍റ് വി. മുരളീധരന്‍, ജില്ലാ പ്രസിഡന്‍റ് വെള്ളിയാകുളം പരമേശ്വരന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.