കേരളോത്സവത്തിന് പയ്യോളിയില്‍ തിരശ്ശീല ഉയര്‍ന്നു
text_fieldsപയ്യോളി: സംസ്ഥാന കേരളോത്സവത്തിന് പയ്യോളിയില്‍ തിരശ്ശീല ഉയര്‍ന്നു. ഇനി മൂന്നു രാപ്പകലുകള്‍ പയ്യോളിനഗരം യുവജനങ്ങളുടെ സര്‍ഗവൈഭവത്തിന് സാക്ഷ്യംവഹിക്കും. ഗ്രാമതലം മുതല്‍ സംസ്ഥാന ദേശീയതലംവരെ ശ്രദ്ധയാകര്‍ഷിക്കുന്ന യുവജന കലാമാമാങ്കത്തെ ചരിത്രസംഭവമാക്കി മാറ്റാന്‍ നഗരസഭാ സാരഥികളും നാട്ടുകാരും കലാകാരന്മാരും പ്രാദേശിക രാഷ്ട്രീയ യുവജന നേതൃത്വവും രംഗത്തിറങ്ങി. മൂന്നു ദിവസങ്ങളിലായി ആറു വേദികളിലാണ് കലാകാരന്മാര്‍ മാറ്റുരക്കുന്നത്.
ചിത്രകാരന്‍ പോള്‍ കല്ലാനോട് ചിത്രംവരച്ച് കേരളോത്സവത്തിന് തുടക്കംകുറിച്ചു. പിന്നണിഗായകന്‍ വി.ടി. മുരളി ‘ഓത്തുപള്ളിയില്‍’ എന്ന ഗാനം ആലപിച്ചു. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. എക്സ്പേര്‍ട്ട് മെംബര്‍ സി.കെ. സുബൈര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ അഡ്വ. പി. കുല്‍സു, വൈസ് ചെയര്‍മാന്‍ മഠത്തില്‍ നാണു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടയില്‍ ശ്രീധരന്‍, കൗണ്‍സിലര്‍മാരായ പടന്നയില്‍ പ്രഭാകരന്‍, സി.കെ. ഷാനവാസ്, യുവജനക്ഷേമ ബോര്‍ഡ് മെംബര്‍ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ കെ.വി. ശശികുമാര്‍, സബീഷ് കുന്നങ്ങോത്ത്, മുജേഷ് ശാസ്ത്രി, കെ.കെ. പ്രേമന്‍ എന്നിവര്‍ സംസാരിച്ചു. മേളയുടെ ഒൗപചാരിക ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് നാലിന് മന്ത്രി എം.കെ. മുനീര്‍ നിര്‍വഹിക്കും. മന്ത്രി പി.കെ. ജയലക്ഷ്മി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് വിനോദ് കോവൂരിന്‍െറ ഏകാഭിനയം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.