Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Dec 2015 11:41 PM GMT Updated On
date_range 31 March 2017 10:13 PM GMTഹെവി വാഹനങ്ങള്‍ക്ക് വയനാട് ചുരത്തില്‍ നാളെ മുതല്‍ രാത്രി യാത്രാ നിരോധം
text_fieldsbookmark_border
കോഴിക്കോട്: വയനാട് ചുരത്തിലെ നവീകരണ പ്രവൃത്തികള്‍ തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസം രാത്രി 10 മുതല്‍ രാവിലെ ആറുവരെയായിരിക്കുമെന്ന് ദേശീയപാതാ വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. ഈ സമയം ചുരത്തില്‍ യാത്രാ വാഹനങ്ങളുള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ കടത്തിവിടില്ല. എന്നാല്‍, നാല് ചക്രങ്ങള്‍ വരെയുള്ള വാഹനങ്ങള്‍ പോകാന്‍ അനുവദിക്കും.
ഹെവി വാഹനങ്ങള്‍ക്ക് ഈ സമയം കുറ്റ്യാടി ചുരത്തിലൂടെ പോകാം. ചുരത്തിലെ പ്രവൃത്തികള്‍ ഡിസംബര്‍ 22ന് തുടങ്ങിയിരുന്നു. എന്നാല്‍, തിരക്ക് കാരണം ഉറയ്ക്കാത്ത പുതിയ ടാറിങ്ങിലൂടെ വാഹനങ്ങള്‍ കടത്തിവിടേണ്ടിവരികയും റോഡിന് ബലക്ഷയം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രധാന പ്രവൃത്തികള്‍ രാത്രിയിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story