പ്രഫ. വി. അരവിന്ദാക്ഷന്‍ നിര്യാതനായി
text_fieldsതൃശൂര്‍: പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായിരുന്ന പ്രഫ. വി. അരവിന്ദാക്ഷന്‍ (85) നിര്യാതനായി. പ്രഭാഷകന്‍, പത്രപ്രവര്‍ത്തകന്‍ അധ്യാപകന്‍ എന്നീ നിലകളിലും പ്രശ്സ്തനായിരുന്നു. ശനിയാഴ്ച രാത്രി 9.30ന് തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ഹൈടെക് ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തത്തെുടര്‍ന്ന് മാസങ്ങളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.
കൊടുങ്ങല്ലൂരില്‍ മാനാരിപ്പറമ്പില്‍ നാരായണമേനോന്‍െറയും വെള്ളാപ്പിള്ളില്‍ കുഞ്ഞുലക്ഷ്മി അമ്മയുടെയും മകനായി 1930 ഒക്ടോബര്‍ 17ന് ജനിച്ച അരവിന്ദാക്ഷന്‍ കൊടുങ്ങല്ലൂര്‍ ബോയ്സ് ഹൈസ്കൂള്‍, എറണാകുളം മഹാരാജാസ് കോളജ്, തൃശൂര്‍ സെന്‍റ് തോമസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബി.എ പാസായ ശേഷം ഉത്തരേന്ത്യയില്‍ പലയിടങ്ങളില്‍ ജോലി ചെയ്തു. ‘ന്യൂഏജ്’, ‘നവജീവന്‍’ തുടങ്ങിയവയില്‍ മാധ്യമപ്രവര്‍ത്തകനായും തുടര്‍ന്ന് അധ്യാപകനായും സേവനമനുഷ്ഠിച്ചു.
മാര്‍ക്സും മൂലധനവും, മൂലധനം-ഒരു മുഖവുര, ആചാരങ്ങള്‍ ആഘോഷങ്ങള്‍, നമുക്കൊരു പാട്ടുപാടാം (സംഗീതം), പഴമയും പുതുമയും- മൂന്നുമുഖം (പ്രബന്ധങ്ങള്‍), സാഹിത്യം സംസ്കാരം സമൂഹം, സമന്വയം സംഘര്‍ഷം, ലോകനാടകങ്ങള്‍, മാക്ബത്തെും ഷേക് സ്പിയറും എന്നിവയാണ് പ്രധാന കൃതികള്‍. മൂലധനം (മാര്‍ക്സ്), കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം (ഏംഗല്‍സ്), റഷ്യയില്‍ മുതലാളിത്തത്തിന്‍െറ വളര്‍ച്ച (ലെനിന്‍), ഐവാന്‍ ദെനിസോവിച്ചിന്‍െറ ജീവിതത്തില്‍ ഒരുദിവസം (സോള്‍ ഷെനിറ്റ്സിന്‍), ചെഖോവിന്‍്റെയും ബാബേലിന്‍െറയും ചെറുകഥകള്‍, വേശ്യത്തെരുവിലെ വെളിച്ചം (ബ്രഹ്തിന്‍െറനാടകം), ദേവഭാഷയും ലോകഭാഷയും (ഡോ. രാം വിലാസ്ശര്‍മ) എന്നിവ അദ്ദേഹത്തിന്‍െറ പ്രധാനപ്പെട്ട വിവര്‍ത്തന ഗ്രനഥങ്ങളാണ്.
‘സാഹിത്യം സംസ്കാരം സമൂഹം’ എന്ന കൃതിക്ക് 1999ല്‍ വിമര്‍ശനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2002ല്‍ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നല്‍കി സാഹിത്യ അക്കാദമി ആദരിച്ചു. അബൂദബി ശക്തി തായാട്ട് അവാര്‍ഡാണ് ഏറ്റവും ഒടുവില്‍ ലഭിച്ച പുരസ്കാരം. ഭാര്യ: ഇന്ദിര മക്കള്‍: മീര, നന്ദിനി, രഘുരാജ് മരുമക്കള്‍: ഗോപിനാഥ്, പരമേശ്വരന്‍, വിജയലക്ഷ്മി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.