സഫ്രഗന്‍ മെത്രാപ്പോലീത്ത: സേവനരംഗത്തും കര്‍മനിരതന്‍
text_fieldsചെങ്ങന്നൂര്‍:സേവനരംഗത്ത് കര്‍മനിരതനായ പുരോഹിതനെയാണ് ഡോ. സഖറിയാസ് മാര്‍ തെയോഫിലസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. ചെങ്ങന്നൂര്‍-മാവേലിക്കര ഭദ്രാസനം കേന്ദ്രീകരിച്ച് അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ ഇരുപതിലേറെ വിവിധ പദ്ധതികള്‍ നടപ്പാക്കി.
കാന്‍സര്‍ രോഗികള്‍ക്ക് കരുതല്‍, ഉന്നത വിദ്യാഭ്യാസത്തിന് വായ്പ സൗകര്യങ്ങള്‍, ബധിരര്‍-മൂകര്‍ എന്നിവരുടെ പുനരുദ്ധാരണം, വിധവകളുടെയും വിഭാര്യരുടെയും കൂട്ടായ്മ, കിടപ്പുരോഗികള്‍ക്ക് പാലിയേറ്റിവ് കെയര്‍, യാചകര്‍ മാത്രം അധിവസിക്കുന്ന ആന്ധ്രയിലെ നരസാപുരം ഗ്രാമം ഏറ്റെടുത്ത് വികസനപദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയവ ഇതില്‍ ചിലതാണ്. ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആറാട്ടുപുഴയില്‍ തരംഗം മിഷന്‍ ആക്ഷന്‍ സെന്‍റര്‍ ആരംഭിച്ചു.
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി 16 കോടിയോളം രൂപ സമാഹരിച്ച് 2050 ഭവനരഹിതര്‍ക്ക് വീട് നിര്‍മിക്കാന്‍ നേതൃത്വം നല്‍കി. മാര്‍ത്തോമ യുവജനസഖ്യം, സണ്‍ഡേ സ്കൂള്‍ സമാജം സന്നദ്ധ സുവിശേഷകസംഘം, സുവിശേഷക സേവികാസംഘം, ദയറാ സന്യാസിനി സമൂഹം, വൈദിക തെരഞ്ഞെടുപ്പ് കമ്മിറ്റി, പിന്നാക്ക വിഭാഗ വികസന കമ്മിറ്റി എന്നിവയുടെ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു.
നാഷനല്‍ മിഷനറീസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെയും ബൈബ്ള്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെയും മുന്‍ പ്രസിഡന്‍റാണ്. നിലക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിന്‍െറ സെക്രട്ടറിയായും വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചിന്‍െറ കമ്മിറ്റി അംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.