വയനാട് ഡി.എം.ഒയുടെ രണ്ട് മൊബൈല്‍ ഫോണുകള്‍ വീട്ടിലെ കിണറ്റില്‍ കണ്ടെത്തി
text_fieldsമഞ്ചേരി: വീടിനടുത്ത സ്വന്തം ക്ളിനിക്കില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്തെിയ വയനാട് ഡി.എം.ഒയുടെ രണ്ട് മൊബൈല്‍ ഫോണും ഒരു രജിസ്റ്ററും കണ്ടത്തെി. ആനക്കയം മുടിക്കോട്ട് അദ്ദേഹത്തിന്‍െറ വീട്ടുവളപ്പിലെ കിണര്‍ വറ്റിച്ചപ്പോഴാണ് ഇവ കണ്ടത്തെിയത്. പാണ്ടിക്കാട് എസ്.ഐ വി.യു. ചന്ദ്രന്‍െറ മേല്‍നോട്ടത്തില്‍ ഞായറാഴ്ചയാണ് കിണര്‍ വറ്റിക്കാന്‍ തുടങ്ങിയത്. മോട്ടോര്‍ തകരാറിലായതിനാല്‍ മുടങ്ങിയിരുന്നു. പിന്നീട് തിങ്കളാഴ്ചയും തുടരുകയായിരുന്നു.
ഫോണിലെ വിവരങ്ങള്‍ പരിശോധിച്ച് ഡോ. ശശിധരന്‍െറ ആത്മഹത്യയുടെ കാരണം കണ്ടത്തൊനുള്ള ഒരുക്കത്തിലായിരുന്നു പൊലീസ്. എന്നാല്‍, വീടും ക്ളിനിക്കും പരിശോധിച്ചിട്ടും ഫോണ്‍ കണ്ടത്തൊന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് കിണറ്റില്‍ വെള്ളം വറ്റിച്ച് പരിശോധന നടത്താന്‍ നിശ്ചയിച്ചത്. അതിനിടെ ഡോ. ശശിധരന്‍െറ മുടിക്കോട്ടെ അടച്ചിട്ട വീട്ടില്‍ രണ്ട് ദിവസം മുമ്പ് മോഷണശ്രമം നടന്നിരുന്നു.
ആത്മഹത്യക്ക് മുമ്പ് എഴുതിവെച്ച കുറിപ്പില്‍ സംഭവം വ്യക്തിപരമാണെന്നും മറ്റു കാരണങ്ങളില്ളെന്നുമുണ്ടായിരുന്നു. ഇദ്ദേഹത്തിന്‍െറ അടുത്ത സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, അയല്‍വാസികള്‍ തുടങ്ങിയവരില്‍നിന്ന് പൊലീസ് വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു. ആത്മഹത്യയിലേക്ക് നയിക്കാവുന്ന കാരണങ്ങളൊന്നും കണ്ടത്തൊന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
വയനാട് ജില്ലയില്‍ പാര്‍ട്ട്ടൈം സ്വീപ്പര്‍ നിയമനവുമായി ബന്ധപ്പെട്ട് ഭരണകക്ഷികളില്‍ നിന്നുണ്ടായതായി പറയുന്ന സമ്മര്‍ദങ്ങളും മന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതുമടക്കമുള്ള ഒൗദ്യോഗിക കാര്യങ്ങള്‍ ഡോ. ശശിധരനെ കടുത്ത മാനസിക സമ്മര്‍ദത്തിലാക്കിയിട്ടില്ളെന്നാണ് സഹപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് ഡോ. ശശിധരനെ ക്ളിനിക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.