പാതിരിയാട് ഉത്സവ സ്ഥലത്തുനിന്ന് ഐസ് കഴിച്ച നൂറോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ
text_fields
കൂത്തുപറമ്പ്: പാതിരിയാട് പോതിയോടം മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ ഐസ് കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇതില്‍ കുട്ടികള്‍ ഉള്‍പ്പെടെ പത്തുപേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
വാളാങ്കിച്ചാലിലെ സാന്ത്വനത്തില്‍ സി. രമേശന്‍െറ മകന്‍ അശ്വന്ത് (15), കിഴക്കെ കരമ്മല്‍ രമേശന്‍െറ മകന്‍ അനുനന്ദ് (11), സുരേന്ദ്രന്‍െറ മകന്‍ സായൂജ് (ആറ്), ബാബുവിന്‍െറ മക്കളായ അരുണിമ (10), ദേവനന്ദ് (ആറ്) എന്നിവര്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും പാതിരിയാട്ടെ കെ.പി. രമേശന്‍െറ മക്കളായ അനന്യ (അഞ്ച്), അജന്യ (മൂന്ന്) എന്നിവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
കടുത്ത ഛര്‍ദ്ദിയും വയറിളക്കവും പനിയുമാണ് മിക്കവര്‍ക്കും അനുഭവപ്പെട്ടത്. ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ടവര്‍ ഡോക്ടര്‍മാരെ സമീപിക്കുകയായിരുന്നു. എന്നാല്‍, പ്രദേശത്തെ മിക്ക വീടുകളിലെയും കുട്ടികള്‍ക്ക് അസുഖം കണ്ടത്തെിയതോടെയാണ് ഭക്ഷ്യവിഷബാധയാണെന്ന് തിരിച്ചറിഞ്ഞത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനത്തെുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്സവ സീസണ്‍ ആരംഭിച്ചതോടെ ക്ഷേത്ര പരിസരങ്ങളില്‍ വാഹനങ്ങളിലത്തെിയുള്ള ഐസ്ക്രീം വില്‍പന വര്‍ധിച്ചിരിക്കുകയാണ്. ഇവ ഭക്ഷ്യയോഗ്യമാണോ എന്ന് പരിശോധിക്കാനുള്ള നടപടികളൊന്നും ആരോഗ്യ വകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
ഉത്സവ സീസണ്‍ ആരംഭിച്ച ഘട്ടത്തില്‍ വ്യാപകമായ തോതില്‍ ഭക്ഷ്യവിഷബാധയുണ്ടായത് രക്ഷിതാക്കളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.