സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവം: തിരുവനന്തപുരം മുന്നില്‍
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്ന പ്രസവങ്ങളില്‍ 55 ശതമാനത്തിലേറെയും തലസ്ഥാന ജില്ലയിലാണെന്ന് ആരോഗ്യവകുപ്പിന്‍െറ സ്ഥിരീകരണം. ദേശീയ ആരോഗ്യദൗത്യത്തിന്‍െറ പദ്ധതിവിനിയോഗം സംബന്ധിച്ച് ജില്ലാ വിജിലന്‍സ് മോണിറ്ററിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അവലോകനയോഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2015 ഏപ്രില്‍ മുതല്‍ 2016 ഏപ്രില്‍ വരെയാണ് ഒരുവര്‍ഷത്തെ പദ്ധതി. 2016 ഏപ്രിലാകുമ്പോഴേക്കും പ്രസവനിരക്ക് ഏതാണ്ട് 60 ശതമാനം കടക്കുമെന്നാണ് കണക്കാക്കുന്നത്. നഗരത്തിലെ സ്വകാര്യആശുപത്രികളെ പിന്തള്ളിയാണ് തലസ്ഥാന ജില്ല ഈ നേട്ടം സ്വന്തമാക്കിയത്. ഏപ്രില്‍ വരെ നാലുമാസം ശേഷിക്കെ എന്‍.ആര്‍.എച്ച്.എം പദ്ധതി വിഹിതം 80 ശതമാനം ചെലവിടുകയും ചെയ്തു.
2015ല്‍ തലസ്ഥാനജില്ലയിലെ സര്‍ക്കാര്‍ആശുപത്രികളില്‍ പ്രസവനിരക്ക് 51 ശതമാനമായിരുന്നു. 2014ല്‍ 58 ശതമാനവും. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസുരക്ഷക്ക് ദേശീയ ആരോഗ്യദൗത്യത്തിനുകീഴില്‍ ആവിഷ്കരിച്ച പദ്ധതികളില്‍ 86 ശതമാനത്തിനും ജനനിസുരക്ഷാ യോജനയിലെ 74 ശതമാനം പദ്ധതികളിലും തുക ചെലവഴിക്കപ്പെട്ടു. പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട 58 ശതമാനം പദ്ധതികള്‍ക്കും തുക ചെലവിട്ടു. 94 ശതമാനമാണ് തലസ്ഥാന ജില്ലയിലെ പ്രതിരോധ കുത്തിവെപ്പിന്‍െറ കണക്ക്. എന്‍.ആര്‍.എച്ച്.എമ്മിന്‍െറ പദ്ധതി വിനിയോഗത്തില്‍ മോണിറ്ററിങ് കമ്മിറ്റി തൃപ്തി രേഖപ്പെടുത്തി.
ഡോ. എ. സമ്പത്ത് എം.പി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു, ജില്ലയിലെ പഞ്ചായത്ത്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജോസ് ഡിക്രൂസ്, ഡി.പി.എം ഡോ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.