യു.ഡി.എഫ് സർക്കാരിനുള്ള അംഗീകാരമെന്ന് കെ.എം മാണി
text_fieldsതിരുവനന്തപുരം: ബാർ കേസിലെ സുപ്രീംകോടതി വിധി യു.ഡി.എഫ് സർക്കാരിന് ലഭിച്ച അംഗീകാരമെന്ന് മുൻ ധനമന്ത്രി കെ.എം മാണി. യു.ഡി.എഫിന്‍റെ മദ്യനയത്തിന് കോടതി അംഗീകാരം നൽകിയിരിക്കുകയാണെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.
മദ്യനയം അംഗീകരിച്ചുള്ള കോടതി വിധി പ്രതീക്ഷ നൽകുന്നതെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. എം. സൂസൈപാക്യം പ്രതികരിച്ചു. കോടതി വിധി സ്വാഗതാർഹമാണ്. അതിന്‍റെ വെളിച്ചത്തിൽ സർക്കാർ പ്രഖ്യാപിച്ച മദ്യനയത്തിൽ നിന്ന് പിന്നോട്ടു പോകില്ലെന്ന് പ്രതീക്ഷിക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള മദ്യവിൽപന കേന്ദ്രങ്ങൾ അടച്ചു പൂട്ടാനുള്ള തീരുമാനം അടിയന്തരമായി നടപ്പാക്കണമെന്നും സൂസൈപാക്യം ആവശ്യപ്പെട്ടു.
മദ്യനയം ശരിവെച്ച സുപ്രീംകോടതി വിധിയെ നിയമപരമായി സ്വാഗതം ചെയ്യുന്നുവെന്ന് ജസ്റ്റിസ് എം. രാമചന്ദ്രൻ പറഞ്ഞു. പ്രായോഗിക വശം ഹൈകോടതിയും സുപ്രീംകോടതിയും പരിഗണിച്ചില്ല. മദ്യ നയത്തിനായി താൻ നൽകിയ ശിപാർശകൾ സർക്കാർ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.