സുപ്രീംകോടതി വിധി സർക്കാർ നയത്തിന് ലഭിച്ച അംഗീകാരം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മദ്യനയം ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി സംസ്ഥാന സർക്കാറിൻെറ നയത്തിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വിധി ആർക്കെങ്കിലും എതിരാണെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം പഞ്ഞു. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവേയാണ് സർക്കാർ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
മദ്യനയം തൊഴിലാളികൾക്കോ മുതലാളിമാർക്കോ എതിരായി കാണ്ടേണ്ടതില്ല. നയംമൂലം ബുദ്ധിമുട്ടുണ്ടാകുന്നവരെ സർക്കാർ കഴിയുന്നത്ര രീതിയിൽ സംരക്ഷിക്കും. ആരോടും വിദ്വേഷമില്ല. ഇക്കാര്യത്തിൽ തുറന്ന സമീപനമാണുള്ളത്. മദ്യനയം സംബന്ധിച്ച് സർക്കാറിന് ആത്മാർഥതയില്ല എന്നായിരുന്നു പ്രതിപക്ഷത്തിൻെറ ആരോപണം. എന്നാൽ നയം സുപ്രീംകോടതി പൂർണമായും ശരിവെച്ചിരിക്കുകയാണ്. വിഷയത്തിൽ ഇപ്പോൾ പ്രതിപക്ഷത്തിൻെറ നിലപാട് എന്താണെന്നറിയാൻ താത്പര്യമുണ്ട്. അവർ സർക്കാറിൻെറ മദ്യനയത്തെ അംഗീകരിക്കുന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
എല്ലാകാലത്തും യു.ഡി.എഫിൻെറ മദ്യനയം ഒന്നാണ്. സംസ്ഥാനത്ത് മദ്യത്തിൻെറ ലഭ്യത കുറച്ചുകൊണ്ടുവരികയാണ് യു.ഡി.എഫിൻെറ ലക്ഷ്യം. മദ്യമെന്ന വിപത്തിൽ നിന്ന് കുടുംബങ്ങളെ രക്ഷിക്കണം. മദ്യനയം യു.ഡി.എഫ് ഗവൺമെൻറിൻെറ ധീരമായ തീരുമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.