Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2015 8:14 PM GMT Updated On
date_range 1 April 2017 1:45 AM GMTഓപ്പറേഷന്‍ വിജയിച്ചു, രോഗി മരിച്ചു എന്ന അവസ്ഥയിലാണു സര്‍ക്കാര്‍: വി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: ഓപറേഷന്‍ വിജയിച്ചു, രോഗി മരിച്ചു എന്ന അവസ്ഥയിലാണു സംസ്ഥാന സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മദ്യനയം അംഗീകരിച്ച സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ പഠനം ഇല്ലാതെയാണു സര്‍ക്കാര്‍ മദ്യനയം നടപ്പാക്കിയത്. അടച്ചുപൂട്ടുമ്പോഴുള്ള ബാര്‍ തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ ഗൗനിച്ചില്ല. ഇവരെ പുനരധിവസിപ്പിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പായില്ല. മദ്യനിരോധം അല്ല വര്‍ജനമാണു വേണ്ടതെന്ന എല്‍.ഡി.എഫ് നയം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വി.എസ് പ്രസ്താവനയില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story