വോട്ടുയന്ത്രം കേടായത് സര്‍ക്യൂട്ട് ബോര്‍ഡിലെ തകരാര്‍ മൂലം
text_fields
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ വോട്ടുയന്ത്രങ്ങള്‍ തകരാറിലായത് ബാലറ്റ് യൂനിറ്റ് സര്‍ക്യൂട്ട് ബോര്‍ഡിലെ ഈര്‍പ്പം കാരണമാണെന്ന് ഉന്നതതല അന്വേഷണ കമീഷന്‍ കണ്ടത്തെി.
300ല്‍പരം ബാലറ്റ് യൂനിറ്റുകളാണ് തകരാറിലായത്. ഇതുമൂലം ചില ബൂത്തുകളില്‍ പോളിങ് വൈകുകയും തടസ്സപ്പെടുകയും ചെയ്തിരുന്നു. 114 ബൂത്തുകളില്‍ റീപോളിങ്ങും ആവശ്യമായി വന്നു. ഇന്ദിര ഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്സിറ്റി മുന്‍ പ്രോ-വൈസ്ചാന്‍സലര്‍ പ്രഫ. കെ.ആര്‍. ശ്രീവത്സന്‍, സീഡാക് ഡയറക്ടര്‍ ജനറല്‍ പ്രഫ. രജത് മൂന, സീഡാക് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ബി. രമണി എന്നിവരടങ്ങിയ സമിതിയാണ് പരിശോധന നടത്തിയത്.
കണ്‍ട്രോള്‍ യൂനിറ്റുകള്‍ക്ക് തകരാറില്ളെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇവ നിര്‍മിച്ചുനല്‍കിയത്. ആകെയുള്ള 1.12 ലക്ഷം ബാലറ്റ് യൂനിറ്റുകളില്‍ ഒരു ബാച്ചില്‍പെട്ട 20000ത്തോളം യൂനിറ്റുകളിലെ സര്‍ക്യൂട്ട് ബോര്‍ഡ് ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ പ്രവര്‍ത്തനരഹിതമാകാന്‍ സാധ്യതയുണ്ടെന്ന അന്വേഷണ കമീഷന്‍െറ നിഗമനത്തിന്‍െറ അടിസ്ഥാനത്തില്‍ ആ ബാച്ചിലെ മുഴുവന്‍ ബാലറ്റ് യൂനിറ്റുകളുടെയും സര്‍ക്യൂട്ട് ബോര്‍ഡില്‍ ആവശ്യമായ ക്രമീകരണം നടത്താന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഇലക്ട്രോണിക് കോര്‍പറേഷന് നിര്‍ദേശം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.