Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാർ കേസ്: സുപ്രീംകോടതി...

ബാർ കേസ്: സുപ്രീംകോടതി വിധി നൻമയുടെ വിജയമെന്ന് ആൻറണി

text_fields
bookmark_border
ബാർ കേസ്: സുപ്രീംകോടതി വിധി നൻമയുടെ വിജയമെന്ന് ആൻറണി
cancel

തിരുവനന്തപുരം: കേരള സർക്കാറിൻെറ മദ്യനയം ശരിവെച്ച് സുപ്രീംകോടതി പുറപ്പെടുവിപ്പിച്ച വിധി കേരളത്തിൻെറയും നന്മയുടെയും വിജയമെന്ന് കോൺഗ്രസ് നേതാവ് എ.കെ. ആൻറണി. ചാരായ നിരോധനം ആദ്യ ഘട്ടമായിരുന്നു, ഇത് രണ്ടാം ഘട്ടമാണ്. ആരോഗ്യകരമായ സാമൂഹിക ജീവിതം ശക്തിപ്പെടുത്താൻ സുപ്രീംകോടതി വിധി സഹായിക്കുമെന്നും ആൻറണി പറഞ്ഞു.  

ബാർ കോഴക്കേസിൽ പുതിയ വെളിപ്പെടുത്തൽ ഉണ്ടായാൽ അപ്പോൾ നോക്കാമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ബിജു രമേശ് മന്ത്രിമാർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയാൻ സാധ്യതയുണ്ടെന്ന് ബാറുടമ എലഗൻറ് ബിനോയ് നേരത്തെ പറഞ്ഞിരുന്നു. ഇതിൻെറ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bar case
Next Story