മകരവിളക്ക് മഹോത്സവം: ശബരിമല നട ഇന്ന് തുറക്കും
text_fieldsശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും. വൈകുന്നേരം 5.30ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് ശേഷം മാത്രമെ പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെ മല ചവിട്ടാന്‍ അനുവദിക്കൂ. ശ്രീകോവിലിനുള്ളില്‍ ദീപം തെളിയിക്കുന്നതല്ലാതെ മറ്റ് പൂജകളൊന്നും ഇന്ന് നടക്കില്ല. ഭസ്മത്തില്‍ അഭിഷേകം ചെയ്ത യോഗസമാധി രൂപത്തിലായിരിക്കും നട തുറക്കുന്ന ദിവസം ഭഗവാൻ.
വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പതിവുപൂജകള്‍ ആരംഭിക്കും. ജനുവരി 15 നാണ് മകരവിളക്ക് മഹോത്സവം. മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളല്‍ 12നാണ്. 13ന് പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. പമ്പ വിളക്കും പമ്പസദ്യയും 14ന് നടക്കും. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി 20ന് രാവിലെ ക്ഷേത്രനട അടയ്ക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.