മാണിയുടെ പരാമര്‍ശത്തില്‍ ഐ ഗ്രൂപ്പിന് അതൃപ്തി
text_fieldsകോട്ടയം: കോണ്‍ഗ്രസ് ഹൈകമാന്‍ഡ് നിഷേധിച്ചിട്ടും കത്തിന്‍െറ പേരില്‍ രമേശ് ചെന്നിത്തലക്കും ഐ ഗ്രൂപ്പിനുമെതിരെ കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം. മാണി നടത്തിയ പരാമര്‍ശങ്ങളില്‍ ഐ ഗ്രൂപ്പിന് അമര്‍ഷം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അയച്ചതായി പറയുന്ന കത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ പരാമര്‍ശമുണ്ടെന്നും കത്തിലെ ചില ഭാഗങ്ങള്‍ ന്യൂനപക്ഷങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ മാണി പറഞ്ഞതാണ് ഐ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്.
സോണിയയെ കണ്ടശേഷം പുറത്തുവന്ന കെ.എം. മാണി കത്ത് അയച്ചത് രമേശ് ചെന്നിത്തലയാണോയെന്ന ചോദ്യത്തിന് അതെയെന്ന് മറുപടി നല്‍കിയത് ഐ ഗ്രൂപ്പിന്‍െറ പ്രതിഷേധത്തിന് കാരണമായി. ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയത് രമേശ് ചെന്നിത്തലയും ആഭ്യന്തര വകുപ്പുമാണെന്ന് നേരത്തേ സൂചന നല്‍കിയ മാണി കിട്ടിയ അവസരം ശരിക്കും മുതലെടുക്കുകയായിരുന്നു.
കത്തിനെക്കുറിച്ച് മാണി നടത്തിയ പരാമര്‍ശങ്ങളില്‍ രമേശ് പ്രതിഷേധം രേഖപ്പെടുത്തിയാണ് സൂചന. കത്ത് അയച്ചത് താനല്ളെന്ന് വ്യക്തമാക്കിയിട്ടും മാണിയെപ്പോലെ മുതിര്‍ന്ന നേതാവില്‍നിന്നുണ്ടായ ഇത്തരം പരാമര്‍ശം ഖേദകരമാണെന്നാണ് രമേശിന്‍െറയും ഐ ഗ്രൂപ്പിന്‍െറയും വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.