ശ്രീനാരായണഗുരു ഗവേഷണങ്ങള്‍ക്ക് ഫെലോഷിപ്
text_fieldsവര്‍ക്കല: ശ്രീനാരായണ ഗുരുദര്‍ശനങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് ഫെലോഷിപ് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതുമായി ബന്ധപ്പെട്ട പദ്ധതി തയാറാക്കാന്‍ ശ്രീനാരായണ പഠനകേന്ദ്രം ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 83ാമത് ശിവഗിരി തീര്‍ഥാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. മതസൗഹാര്‍ദവും സാഹോദര്യവുമാണ് കേരള സംസ്കൃതിയുടെ ആധാരം. ഇവ നിലനിര്‍ത്താന്‍ ശ്രീനാരായണഗുരുവിന്‍െറ പാതപിന്തുടരണം. ഇതിനായി കേരളജനത ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സമസ്തമേഖലകളിലും അസഹിഷ്ണുത നടമാടുകയാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി സമ്മേളനത്തില്‍ സംസാരിക്കവെ അഭിപ്രായപ്പെട്ടു. വ്യക്തിസ്വാതന്ത്രത്തിലും ആവിഷ്കാരസ്വാതന്ത്ര്യത്തിലും ചിലര്‍ ബോധപൂര്‍വമായ കടന്നുകയറ്റം നടത്തുന്നു. ഇതു ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളുടെ ലംഘനമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.