‘ഒാപറേഷൻ നികുതി’: ചെക്ക് പോസ്റ്റുകളിൽ നിന്ന് പണം പിടിച്ചെടുത്തു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വാണിജ്യനികുതി, ആര്‍.ടി.ഒ, എക്സൈസ് ചെക്പോസ്റ്റുകളില്‍ ‘ഓപറേഷന്‍ നികുതി’ എന്ന പേരില്‍ വിജിലന്‍സ് മിന്നല്‍പരിശോധന നടത്തി. ചെക്പോസ്റ്റുകളില്‍ ഒരേസമയമാണ് മിന്നല്‍പരിശോധന നടത്തിയത്. വര്‍ഷാവസാനത്തോടനുബന്ധിച്ച് ചെക്പോസ്റ്റുകളില്‍ വ്യാപകമായ പണപ്പിരിവ് നടക്കുമെന്ന രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ പരിശോധനക്ക് വ്യാഴാഴ്ച തെരഞ്ഞെടുത്തത്.
കോഴിക്കോട് അഴിയൂര്‍ വാണിജ്യനികുതി ചെക്പോസ്റ്റില്‍ ചോറ്റുപാത്രത്തിലും ഫയലുകള്‍ക്കിടയിലും ഒളിപ്പിച്ചുവെച്ച 20,740 രൂപ കണ്ടെടുത്തു. പാലക്കാട് ഗോവിന്ദപുരം വാണിജ്യനികുതി ചെക്പോസ്റ്റില്‍ നിന്ന് 950 രൂപയും വേലന്താവളം എക്സൈസ് ചെക്പോസ്റ്റില്‍ നിന്ന് 100 രൂപയും കണ്ടെടുത്തു. കാസര്‍കോട് മഞ്ചേശ്വരം വാണിജ്യനികുതി ചെക്പോസ്റ്റ് ജീവനക്കാര്‍ക്ക് കൈക്കൂലി ഇനത്തില്‍ ലഭിച്ച 18,700 രൂപ ഹോട്ടല്‍ ഉടമയെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതും ജീവനക്കാര്‍ താമസിക്കുന്ന ലോഡ്ജില്‍ അനധികൃതമായി സൂക്ഷിച്ച 13,600 രൂപയും എക്സൈസ് ചെക്പോസ്റ്റ് ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ സൂക്ഷിച്ച 22,230 രൂപയും കണ്ടത്തെി. ആര്‍.ടി.ഒ ചെക്പോസ്റ്റില്‍ രേഖകള്‍ പരിശോധിക്കാന്‍ ക്യൂ നിന്നവരുടെ കൈവശമുണ്ടായിരുന്ന രേഖകള്‍ക്കകത്ത് കൈക്കൂലി നല്‍കാന്‍ പണം വെച്ചിരുന്നതായും കണ്ടത്തെി.
കൊല്ലം ആര്യങ്കാവ് മോട്ടോര്‍ വെഹിക്ക്ള്‍ ചെക്പോസ്റ്റില്‍ നിന്ന് അനധികൃതമായി സ്വീകരിച്ച 49,950 രൂപയും എക്സൈസ് ചെക്പോസ്റ്റില്‍ നിന്ന് 150 രൂപയും വാണിജ്യനികുതി ചെക്പോസ്റ്റിലെ റാക്കിന്‍െറ അടിയില്‍ തറയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട 3,170 രൂപയും കണ്ടെടുത്തു. വയനാട് തോല്‍പ്പെട്ടി വാണിജ്യനികുതി ചെക്പോസ്റ്റില്‍ കൈക്കൂലി സ്വീകരിക്കാന്‍ ജീവനക്കാരെ ഏജന്‍റ് സഹായിക്കുന്നതായും കണ്ടത്തെി.
തിരുവനന്തപുരം അമരവിള ചെക്പോസ്റ്റില്‍ സ്വകാര്യ വേയ്ബ്രിഡ്ജില്‍ തൂക്കമെടുത്ത് നികുതി കണക്കാക്കുന്നതുമൂലം സര്‍ക്കാറിന് നികുതിയിനത്തില്‍ വലിയ സാമ്പത്തികനഷ്ടം സംഭവിക്കാന്‍ സാധ്യതയുള്ളതായി കണ്ടത്തെിയിട്ടുണ്ട്. മലപ്പുറം വഴിക്കടവ് ചെക്പോസ്റ്റിലെ പരിശോധനക്കിടെ മാര്‍ബ്ള്‍ കയറ്റി വന്ന ലോറിയില്‍ നിന്ന് അധികഭാരത്തിന് ആര്‍.ടി.ഒ 14,000 രൂപയും വാണിജ്യനികുതി 28,000 രൂപയും പിഴ ഈടാക്കി. തുടര്‍ന്ന് ഭാരം കുറച്ച്കാണിച്ച് രസീത് നല്‍കിയ വെയ്ബ്രിഡ്ജ് ലീഗല്‍ മെട്രോളജി വകുപ്പിനെക്കൊണ്ട് പരിശോധിപ്പിക്കുകയും കേസെടുത്ത് സ്ഥാപനം പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.