കുടുംബം ഇന്ന് കണ്‍തുറക്കും
text_fieldsകൊച്ചി: കേരളപ്പിറവിദിന സമ്മാനമായി ‘മാധ്യമം കുടുംബം’ മാസിക ഇന്ന് കൈരളിയുടെ കൈകളിലേക്ക്. മലയാളി കുടുംബ സങ്കല്‍പങ്ങള്‍ക്ക് കരുത്തു പകരാന്‍ ഇനി ഓരോ മാസവും ‘കുടുംബ’വുമുണ്ടാകും. കേരളീയ സമൂഹത്തിന്‍െറ നന്മകളുടെ ഉറവിടങ്ങളായി കുടുംബങ്ങളെ നിലനിര്‍ത്താനും കുടുംബാംഗങ്ങള്‍ തമ്മിലെ രസച്ചരടിന് കൂടുതല്‍ ഊഷ്മളത പകരാനും ഓരോ അംഗത്തിനും അറിവും ആഹ്ളാദവും പകരാനും ഇനി കുടുംബത്തിലെ വിഭവങ്ങള്‍ മുന്നിലുണ്ടാകും.
ദിനപത്രത്തിലൂടെയും ആഴ്ചപ്പതിപ്പിലൂടെയും കേരളീയ സമൂഹത്തിന് മാധ്യമം സമ്മാനിച്ച സ്നേഹ മൂല്യങ്ങള്‍ ഇനി കൂടുതല്‍ ആധുനിക ഭാവത്തില്‍ ‘കുടുംബം’ വീട്ടകങ്ങളിലത്തെിക്കും. ഞായറാഴ്ച വൈകീട്ട് 4.30ന് എറണാകുളം മരട് ബി.ടി.എച്ച് സരോവരത്തില്‍ നടക്കുന്ന പ്രൗഢഗംഭീര ചടങ്ങില്‍ ‘കുടുംബം’ കണ്‍തുറക്കും.
ഇന്ത്യന്‍-ഇംഗ്ളീഷ് എഴുത്തുകാരിലെ പ്രമുഖ അനിത നായര്‍, മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ ശ്രീനിവാസന്‍, മനുഷ്യസ്നേഹിയായ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവരുടെ മഹനീയ സാന്നിധ്യത്തില്‍ മാധ്യമം-മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍, ‘കുടുംബം’ കൈരളിക്ക് സമര്‍പ്പിക്കും.
സമൂഹത്തിന്‍െറ വിവിധ മേഖലകളില്‍നിന്നുള്ള അതിഥികള്‍ കുടുംബസമേതമായിരിക്കും ചടങ്ങില്‍ സംബന്ധിക്കുക. പ്രമുഖ ഗായിക ഗായത്രിയും ഗായകന്‍ നിഷാദും നയിക്കുന്ന സംഗീത സായാഹ്നവും ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.