തെരഞ്ഞെടുപ്പോടെ യു.ഡി.എഫ് സംവിധാനം തകരുമെന്ന് പിണറായി
text_fieldsകണ്ണൂർ/കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പോടെ യു.ഡി.എഫ് സംവിധാനം തകരുമെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയൻ. ചേരിക്കൽ ബേസിക് യു.പി സ്‌കൂളിൽ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്‍റെ അവസാനം കുറിക്കാൻ പോവുകയാണ്. എസ്. എൻ.ഡി.പി- ആർ.എസ്.എസ് ബാന്ധവം കരാറിന്‍റെ അടിസ്ഥാനത്തിലാണ്. വെള്ളാപ്പള്ളി നടേശന് സ്ഥാനലബ്ധിയും സാമ്പത്തിക ലാഭവും ഉണ്ടാകുന്ന ഇടപാടാണിതെന്നും പിണറായി ആരോപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങളിൽ ആദ്യം കേസെടുക്കേണ്ടത് കണ്ണൂർ എസ്.പിയുടെ പേരിലാണ്. ആന്തൂരിൽ എതിരായി മത്സരിക്കാൻ ആളില്ലാത്തതിനെ സി.പി.എമ്മിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. എത്രയോ സ്ഥലങ്ങളിൽ സമാന സാഹചര്യം മുമ്പ് ഉണ്ടായിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
ബി.ജെ.പി ആത്മ വിശ്വാസത്തില്ലെന്ന് സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ പറഞ്ഞു.. കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതുന്ന തെരഞ്ഞെടുപ്പാകും ഇത്. പരമ്പരാഗതമായി ഇരുമുന്നണികൾക്കും വോട്ട് ചെയ്തിരുന്നവർ മാറി ചിന്തിക്കും. കാസർകോടിന് പുറമേ മറ്റു ജില്ലകളിലും ബി.ജെ.പി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു. ചക്കിട്ടപ്പാറക്കേസ് അട്ടിമറിച്ചത് കോൺഗ്രസ് സി.പി.എം ഒത്തുതീർപ്പു പ്രകാരമാണെന്ന് മുരളിധരൻ ആരോപിച്ചു. ഈ നീക്കം കോൺഗ്രസിനും സി.പി.എമ്മിലെ ഒരു വിഭാഗത്തിനും ദോഷം ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് തിരുത്തിയോട് സ്കൂളിൽ മുരളീധരൻ വോട്ട് രേഖപ്പെടുത്തി.
തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി. ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.