മാണിയുടെ രാജിക്കാര്യം രാഷ്ട്രീയ ധാര്‍മികതയുടെ പ്രശ്നം –എന്‍.കെ. പ്രേമചന്ദ്രന്‍
text_fieldsപത്തനംതിട്ട: മന്ത്രി കെ.എം. മാണിയുടെ രാജിക്കാര്യം രാഷ്ട്രീയ ധാര്‍മികതയുടെ പ്രശ്നമാണെന്നും തീര്‍ത്തും വ്യക്തിപരമാണെന്നും ആര്‍.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. പത്തനംതിട്ട പ്രസ്ക്ളബിന്‍െറ തദ്ദേശം 2015 സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ തെളിവില്ലാത്തതിനാല്‍ രാജിവെക്കേണ്ടതില്ളെന്ന കെ.എം. മാണിയുടെ അഭിപ്രായം യുക്തിസഹമാണ്.
കുറ്റപത്രത്തിലെ പരാമര്‍ശത്തിന്‍െറ പേരില്‍ പലരും രാജിവെച്ചിട്ടുണ്ട്. എന്നാല്‍, ചാര്‍ജ്ഷീറ്റ് കിട്ടിയിട്ടും രാജിവെക്കാത്തവരുമുണ്ട്. ഇത് കാലഘട്ടത്തിന്‍െറ മാറ്റമാണ്.
ഒന്ന് നിയമസാങ്കേതികതയും മറ്റൊന്ന് വ്യക്തിധാര്‍മികതയും. എന്നാല്‍, കോടതി വിധിയോടെ ഇതിന്‍െറ ഗൗരവം വര്‍ധിച്ചു. മാണിക്കെതിരെ തുടരന്വേഷണം മാത്രമേ കോടതി പറഞ്ഞിട്ടുള്ളൂ. മറ്റൊരു കണ്ടത്തെലുമില്ല. ബാര്‍ കോഴ തെരഞ്ഞെടുപ്പിനെ ബാധിക്കില്ളെന്ന് അദ്ദേഹം പറഞ്ഞു. അരുവിക്കര തെരഞ്ഞെടുപ്പിലും ഈ വിഷയം ചര്‍ച്ചയായിരുന്നു. അന്ന് മന്ത്രിക്കെതിരെ ശക്തമായ പ്രക്ഷോഭം നടന്നതാണ്. എന്നിട്ടും ഏശിയില്ല.
പത്തനംതിട്ട ജില്ലയില്‍ സീറ്റ് വിഭജനത്തില്‍ ആര്‍.എസ്.പിക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടിയിട്ടില്ളെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. നഗരസഭ 24ാം വാര്‍ഡില്‍ യു.ഡി.എഫ് തീരുമാനപ്രകാരമാണ് ആര്‍.എസ്.പി നോമിനേഷന്‍ കൊടുത്തത്. സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതുമാണ്. പിന്നീടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അവിടെ വന്നത്. എന്നാല്‍, മുന്നണി മര്യാദ തങ്ങള്‍ ലംഘിച്ചിട്ടില്ല.
ബി.ജെ.പി നേതൃത്വത്തില്‍ സാമുദായിക സംഘടനകളെ കൂട്ടുപിടിച്ച് പുതിയ മുന്നണി പരീക്ഷണം നടക്കുന്നു. ഇത് അത്യന്തം ആപത്കരമാണ്. വര്‍ഗീയ ഫാഷിസത്തെ ചെറുക്കാന്‍ ഇന്നത്തെ നിലയില്‍ ഇടതുപക്ഷത്തിനാവില്ല.
ബി.ജെ.പി ഇരു മുന്നണിക്കും ഭീഷണിയാണ്. എന്നാല്‍, രാഷ്ട്രീയ മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. പ്രസ്ക്ളബ് പ്രസിഡന്‍റ് സാം ചെമ്പകത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എബ്രഹാം തടിയൂര്‍ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.