ശാശ്വതീകാനന്ദയുടെ മരണം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രിയന്‍െറ ഹരജി
text_fieldsകൊച്ചി: ശാശ്വതീകാനന്ദയുടെ ദുരൂഹമരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ആരോപണ വിധേയനായ എറണാകുളം പള്ളുരുത്തി സ്വദേശി പ്രിയന്‍ ഹൈകോടതിയില്‍. രാഷ്ട്രീയ ലക്ഷ്യം മുന്നില്‍വെച്ച് തന്നെ കൊലയാളി എന്ന നിലയില്‍ പ്രശ്നത്തിലേക്ക് വലിച്ചിഴച്ചാണ് വെളിപ്പെടുത്തലുകളുമായി ബിജു രമേശ് രംഗത്തത്തെിയിരിക്കുന്നതെന്നും ഇത് സമാധാന ജീവിതത്തിന് തടസ്സമുണ്ടാക്കിയതായും ചൂണ്ടിക്കാട്ടിയാണ് പ്രിയന്‍െറ ഹരജി. തുഷാര്‍ വെള്ളാപ്പള്ളി സ്വാമിയെ കൈയേറ്റം ചെയ്യുകയും പിന്നീട് ആലുവയില്‍ വെച്ച് പ്രിയന്‍ എന്ന വാടക ഗുണ്ട സ്വാമിയെ കൊലപ്പെടുത്തിയെന്നുമാണ് ബിജു രമേശ് വെളിപ്പെടുത്തിയത്. പ്രിയനെ കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ വെള്ളാപ്പള്ളി നടേശന്‍ സാമ്പത്തിക സഹായം നല്‍കിയതായും ബിജു രമേശ് പറഞ്ഞിരുന്നു.
മാധ്യമങ്ങളിലൂടെയാണ് തന്‍െറ പങ്കാളിത്തത്തെക്കുറിച്ച് ബിജു രമേശ് പറഞ്ഞതായി അറിയുന്നതെന്ന് പ്രിയന്‍ ഹരജിയില്‍ പറയുന്നു. വെള്ളാപ്പള്ളിയും മകനും സ്വാമിയെ കൊല്ലാന്‍ തന്നെ ചുമതലപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതവും സാങ്കല്‍പികവുമാണ്. അന്വേഷണത്തിന്‍െറ ഭാഗമായി മൂന്നുതവണ തന്നെചോദ്യം ചെയ്തു. മരണം സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ സംശയം ദൂരീകരിക്കാനും രാഷ്ട്രീയ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാകാനും സി.ബി.ഐയെ പോലുള്ള സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണത്തിന് ഉത്തരവിടണം. സംസ്ഥാനത്തെ പൊലീസിന്‍െറ തുടരന്വേഷണത്തില്‍ സത്യം പുറത്തുവരില്ല. അതിനാല്‍, അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും അതുവരെ ക്രൈംബ്രാഞ്ചിന്‍െറ തുടരന്വേഷണം സ്റ്റേ ചെയ്യണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.