ചന്ദ്രബോസ് വധം: നിസാം സെക്യൂരിറ്റി കാബിന്‍ തകര്‍ത്ത വടി തന്‍േറതെന്ന് മൂന്നാം സാക്ഷി
text_fieldsതൃശൂര്‍: ശോഭാസിറ്റിയിലെ സെക്യൂരിറ്റി കാബിന്‍ അടിച്ചു തകര്‍ക്കാന്‍ നിസാം ഉപയോഗിച്ചത് തന്‍െറ സെക്യൂരിറ്റി ബാറ്റണ്‍ ആയിരുന്നെന്ന് ചന്ദ്രബോസ് വധക്കേസിലെ മൂന്നാം സാക്ഷി ബേബിയുടെ മൊഴി. അമിത വേഗത്തില്‍ കാര്‍ ഓടിച്ചുവന്ന നിസാമിനെ ഗേറ്റ് അടച്ചതാണ് പ്രകോപിപ്പിച്ചതെന്നും മറ്റ് കാരണങ്ങളില്ളെന്നും ബേബി കോടതിയില്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ വിസ്താരം തിങ്കളാഴ്ച പൂര്‍ത്തിയാക്കി പ്രതിഭാഗത്തിന്‍െറ ക്രോസ് വിസ്താരം തുടങ്ങി. ബേബിയുടെ വിസ്താരം ചൊവ്വാഴ്ചയും തുടരും.
സംഭവദിവസം ഒൗട്ടര്‍ഗേറ്റിലെ സെക്യൂരിറ്റി ചുമതല തനിക്കായിരുന്നെന്ന് ബേബി അറിയിച്ചു. നിസാം ആദ്യമായി ഹമ്മര്‍ കാര്‍ ശോഭാസിറ്റിയിലേക്ക് ഓടിച്ചു വരുമ്പോഴും ഡ്യൂട്ടിയില്‍ താനായിരുന്നു. ചന്ദ്രബോസ് ഓഫിസ് അസിസ്റ്റന്‍റ് ആയിരുന്നു. ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും അദ്ദേഹം സെക്യൂരിറ്റി കാബിനിലാണ് വരാറ്. തനിക്ക് നേരെ നിസാം ആക്രോശിക്കുന്നത് കണ്ട് സെക്യൂരിറ്റി കാബിനകത്തായിരുന്ന അനൂപിന് പിന്നാലെ ചന്ദ്രബോസും എത്തി. എന്താണ് സര്‍ എന്ന് ചോദിച്ചതും നിസാം അസഭ്യം പറഞ്ഞു. അനൂപിന്‍െറ മുഖത്തടിച്ചു. തന്നെ ചവിട്ടാനൊരുങ്ങിയപ്പോള്‍ പിറകിലേക്ക് മാറി. ഇതിനിടയില്‍ ചന്ദ്രബോസ് സെക്യൂരിറ്റി കാബിനകത്തേക്ക് കയറി. പിറകിലത്തെിയ നിസാം അവിടെ കിടന്ന കസേരയെടുത്ത് വാതിലില്‍ അടിച്ചെങ്കിലും കസേര പൊട്ടിപ്പോയി. പിന്നീടാണ് വാതിലിനരികില്‍ വെച്ചിരുന്ന സെക്യൂരിറ്റി ബാറ്റണ്‍ എടുത്ത് കാബിന്‍െറ ഗ്ളാസില്‍ അടിച്ചത്. വടി രണ്ടായി പൊട്ടി. പിന്നീട് ബാറ്റണ്‍ കൊണ്ട് കാബിന്‍െറ ചെറിയ ജനല്‍വാതിലിന്‍െറ ഗ്ളാസ് തകര്‍ത്ത് നിസാം അകത്ത് കയറി. ചന്ദ്രബോസിനെ ചവിട്ടുകയും മര്‍ദിക്കുകയും പൊട്ടിയ ചില്ല് കൊണ്ട് കുത്തിവരക്കുകയും ചെയ്തു. പുറത്തിറങ്ങിയ നിസാം തോക്കെടുത്ത് വരാമെന്ന് പറഞ്ഞ് കാറിനടുത്തേക്ക് നീങ്ങി. താനും അനൂപും ചേര്‍ന്ന് ചന്ദ്രബോസിനോട് വേഗം പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. നിസാം ‘പിടിക്കെടാ അവനെ’യെന്ന് ആക്രോശിച്ചതോടെ ചന്ദ്രബോസ് ഓടി. കാറുമായി പിന്തുടര്‍ന്ന് നിസാം ചന്ദ്രബോസിനെ ഇടിച്ചിടുകയായിരുന്നു-ബേബി പറഞ്ഞു. ക്രോസ് വിസ്താരത്തിലും ബേബി ഇക്കാര്യങ്ങള്‍ വിശദീകരിച്ചു.
ഹാജര്‍ രജിസ്റ്ററായിരുന്നു വിസ്താരത്തില്‍ പ്രതിഭാഗത്തിന്‍െറ പ്രധാന ആയുധം. രജിസ്റ്ററിന്‍െറ ഒന്നു മുതല്‍ ഏഴ് വരെയും 31 മുതല്‍ 28 വരെയും പേജുകള്‍ കാണാനില്ളെന്നും അനൂപും ബേബിയും ഒപ്പുവെച്ചതായി അറ്റന്‍ഡര്‍ രജിസ്റ്ററിലുണ്ടെങ്കിലും ഫോട്ടോസ്റ്റാറ്റ് കോപ്പിയില്‍ അനൂപിന്‍െറ ഒപ്പില്ളെന്നും പ്രതിഭാഗം അഭിഭാഷകന്‍ രാമന്‍പിള്ള വാദിച്ചു. അക്കാര്യങ്ങള്‍ തനിക്ക് അറിയില്ളെന്ന് ബേബി പറഞ്ഞു.
പ്രോസിക്യൂഷന്‍െറ അഭിപ്രായം തേടിയ ശേഷം സഹോദരന്‍മാരായ നിസാര്‍, നസീര്‍ എന്നിവര്‍ക്ക് നിസാമുമായി സംസാരിക്കാന്‍ കോടതി അനുമതി നല്‍കി. തെരഞ്ഞെടുപ്പായതിനാല്‍ അഞ്ചിന് വിസ്താരം ഒഴിവാക്കിയിരുന്നു. പ്രതിഭാഗത്തിന്‍െറ ആവശ്യം പരിഗണിച്ച് നാലാം തീയതിയിലേതും ഒഴിവാക്കി. അതേസമയം, നിസാമിന്‍െറ വക്കാലത്തുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കാരണം ബോധിപ്പിക്കാതെ അനുമതി നല്‍കാനാവില്ളെന്ന് കോടതി പറഞ്ഞു. തിങ്കളാഴ്ച പുതുതായി മൂന്ന് വക്കാലത്തുകള്‍ എത്തിയതിനത്തെുടര്‍ന്നാണ് നിര്‍ദേശം. മറ്റ് കോടതികളിലെയും കേസുകളുടെയും വക്കാലത്തുകളും ഇതിലുണ്ടാവും. കോടതിയുടെ കസ്റ്റഡിയിലുള്ള പ്രതി എന്നതിനാലാണ് വക്കാലത്തിനായി അനുമതി വേണ്ടിവരുന്നത്.
പോസ്റ്റോഫിസില്‍ കാത്തിരുന്നു; നിസാം വന്നില്ല
തൃശൂര്‍: ജയിലിലെ ചെലവുകള്‍ക്കായി ബന്ധുക്കള്‍ അയച്ച മണിഓഡര്‍ ഏറ്റുവാങ്ങാന്‍ ചന്ദ്രബോസ് വധക്കേസിലെ പ്രതി വ്യവസായി മുഹമ്മദ് നിസാം പോസ്റ്റോഫിസില്‍ എത്തിയില്ല. തിങ്കളാഴ്ച വിയ്യൂര്‍ പോസ്റ്റോഫിസില്‍ നേരിട്ടത്തെി തുക വാങ്ങുമെന്നാണ് അറിയിച്ചിരുന്നത്.
ഇതനുസരിച്ച് പോസ്റ്റോഫിസ് ജീവനക്കാര്‍ ഒരുങ്ങി കാത്തിരുന്നെുങ്കിലും നിസാം ജയിലില്‍ നിന്നും നേരെ കോടതിയിലേക്കാണ് വന്നത്. ദിവസവും കോടതിയില്‍ വരുന്നതിനാല്‍ തുക കൈപ്പറ്റാന്‍ കഴിയുന്നില്ളെന്ന് കഴിഞ്ഞ ദിവസം നിസാം കോടതിയില്‍ പരാതിപ്പെട്ടിരുന്നു.
ഇക്കാര്യം പരിഹരിക്കാന്‍ കോടതി ജയില്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. എന്നാല്‍, അക്കാര്യത്തില്‍ ഉത്തരവ് കിട്ടാതിരുന്നതിനാലാണ് തിങ്കളാഴ്ച നിസാമിനെ പോസ്റ്റോഫിസില്‍ എത്തിക്കാതിരുന്നത്.
നിസാം എത്തുമെന്ന് കേട്ട് പ്രദേശവാസികള്‍ പോസ്റ്റോഫിസ് പരിസരത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.