നിജിന്‍ യാത്രയായി, ആറുപേര്‍ക്ക് ജീവനേകി
text_fields
കോഴിക്കോട്: വടകര തിരുവള്ളൂര്‍a പനിച്ചികണ്ടിമീത്തല്‍ നിജിന്‍ ലാല്‍ (17) യാത്രയാകുമ്പോഴും അവന്‍ മറ്റു ആറുപേര്‍ക്ക് പുതുജീവിതമാകും. അച്ഛനും അമ്മയുടെ ബന്ധുക്കളും സ്നേഹത്തോടെ കുട്ടാപ്പിയെന്നു വിളിക്കുന്ന നിജിന് വാഹനാപകടത്തെതുടര്‍ന്ന് ഞായറാഴ്ചയാണ് മസ്തിഷ്ക മരണം സംഭവിക്കുന്നത്. ഇതോടെ നിജിന്‍െറ ജീവന്‍െറ തുടിപ്പുകള്‍ മറ്റുള്ളവര്‍ക്കായി കൈമാറാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. ഇനി നിജിന്‍െറ ഹൃദയവും കരളും രണ്ട് വൃക്കകളും രണ്ട് കണ്ണും മറ്റു ആറുപേര്‍ക്ക് പുതുജീവിതം നല്‍കും.
ഒക്ടോബര്‍ 30ന് വെള്ളിയാഴ്ച വൈകീട്ട് വടകരയില്‍ വെച്ചാണ് നിജിന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കില്‍ കൂട്ടിയിടിക്കുന്നത്. തലക്ക് ക്ഷതമേറ്റ നിജിന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച 12 മണിയോടെ മസ്തിഷ്കമരണം സംഭവിച്ചു. ഇതോടെ അവയവദാനത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ നിജിന്‍െറ ബന്ധുക്കളോട് സംസാരിക്കുകയായിരുന്നു. അച്ഛന്‍ നാണുവിന്‍െറ സമ്മതം ലഭിച്ചതോടെ ശസ്ത്രക്രിയക്കുള്ള നടപടികളാരംഭിച്ചു. സര്‍ക്കാറില്‍നിന്ന് അനുമതിയും ലഭിച്ചു. ഹൃദയവും കരളും മിംസ് ആശുപത്രിയിലേക്കും വൃക്കകള്‍ ബേബി മെമോറിയല്‍ ആശുപത്രിയിലേക്കും രണ്ട് കോര്‍ണിയ മെഡിക്കല്‍ കോളജ് നേത്ര ബാങ്കിലേക്കും മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 10.30ഓടെ മിംസ് ആശുപത്രിയില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം ബേബി മെമോറിയല്‍ ആശുപത്രിയിലത്തെി ശസ്ത്രക്രിയ ആരംഭിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ അവയവങ്ങള്‍ പുറത്തെടുക്കുന്ന ശസ്ത്രക്രിയ പൂര്‍ത്തിയായി. ഹൃദയവും കരളും മിംസ് ആശുപത്രിയിലത്തെിച്ചു. ഏഴുമണിയോടെ ഹൃദയമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയായി. പത്തുമണിയോടെ കരള്‍മാറ്റ ശസ്ത്രക്രിയയും പൂര്‍ത്തിയായി. തലശ്ശേരി, വടകര സ്വദേശികളായ 30 വയസ്സുള്ള പുരുഷനിലും 40വയസ്സുള്ള സ്ത്രീയിലും നിജിന്‍െറ ഇരുവൃക്കകളും പ്രവര്‍ത്തിച്ചുതുടങ്ങി. തിങ്കളാഴ്ച പത്തുമണിയോടെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ് വൃക്കമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയായത്. 54കാരനായ കോഴിക്കോട് സ്വദേശിയിലാണ് നിജിന്‍െറ ഹൃദയം മാറ്റിവെച്ചത്. 29 വയസ്സുള്ള കണ്ണൂര്‍ സ്വദേശിയിലാണ് കരള്‍ മാറ്റിവെച്ചത്.
മകന്‍ നഷ്ടപ്പെട്ടെങ്കിലും അവനിലൂടെ മറ്റുള്ളവര്‍ ജീവിക്കുമല്ളോ എന്നുകരുതിയാണ് അവയവദാനത്തിന് തയാറായതെന്ന് പെയിന്‍റിങ് തൊഴിലാളിയായ നാണു പറയുന്നു. കണ്ണുകള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് നേത്ര ബാങ്കിലേക്ക് മാറ്റി. വടകര ആയഞ്ചേരി തറോപ്പൊയില്‍ റഹ്മാനിയ എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാര്‍ഥിയാണ് നിജിന്‍. അമ്മ: ഉഷ. സഹോദരങ്ങള്‍: നീഷ്ണ, അഭിനവ്. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് യൂറോളജിസ്റ്റ് പ്രഫ. റോയ് ചാലി, ഡോ. പൗലോസ് ചാലി, ഡോ. അബ്ദുല്‍ അസീസ്, നെഫ്രോളജിസ്റ്റ് ഡോ. വിനു ഗോപാല്‍, ഡോ. രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.