സര്‍ക്കാര്‍ സ്കൂളുകളെ അവഗണിക്കുന്നെന്ന് മനുഷ്യാവകാശ കമീഷന്‍
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കണമെന്ന് പറഞ്ഞിട്ട് സര്‍ക്കാര്‍ തന്നെ അത്തരം സ്കൂളുകളെ അവഗണിക്കുന്നത് തെറ്റാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി.
പൊട്ടിപ്പൊളിഞ്ഞ മേല്‍ക്കൂരക്ക് കീഴിലിരുന്ന് പഠിക്കാന്‍ കുട്ടികളും അത്തരം സ്കൂളുകളിലേക്ക് കുട്ടികളെ പറഞ്ഞുവിടാന്‍ രക്ഷാകര്‍ത്താക്കളും തയാറാവില്ളെന്നും കമീഷന്‍ നിരീക്ഷിച്ചു. ഇത്തരം സ്കൂളുകള്‍ കുട്ടികളുടെയും അധ്യാപകരുടെയും ജീവന് ഭീഷണിയാണെന്നും കമീഷന്‍ ഉത്തരവില്‍ പറഞ്ഞു.108 വര്‍ഷം പഴക്കമുള്ള ചിറയിന്‍കീഴ് പടനിലം ഗവ. എല്‍.പി സ്കൂളിന്‍െറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ. രാജേന്ദ്രക്കുറുപ്പ് സമര്‍പ്പിച്ച ഹരജിയിലാണ് കമീഷന്‍െറ നിരീക്ഷണം. അധികൃതരില്‍നിന്ന് കമീഷന്‍ വിശദീകരണം തേടിയിരുന്നു. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും അപകടഭീഷണിയില്ലാതെ പഠിപ്പിക്കാനും പഠിക്കാനുമുള്ള സൗകര്യം സര്‍ക്കാര്‍ ചെയ്തുകൊടുക്കണമെന്ന് ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവില്‍ പറയുന്നു.
പട്ടികജാതി, പട്ടികവര്‍ഗ വകുപ്പിന് സ്കൂളിന്‍െറ ഭൗതികസാഹചര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായം നല്‍കാന്‍ കഴിയുമോ എന്നാലോചിക്കണം. ശോച്യാവസ്ഥ പരിഹരിക്കാന്‍ ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് സെക്രട്ടറി 2016 ജനുവരി നാലിന് തിരുവനന്തപുരം കമീഷന്‍ ഓഫിസില്‍ നടക്കുന്ന സിറ്റിങ്ങില്‍ വിശദീകരണം സമര്‍പ്പിക്കണം. വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയും ജില്ലാ കലക്ടറും സര്‍വശിക്ഷാ അഭിയാനും വിശദീകരണം സമര്‍പ്പിക്കണം. കേസ് 2016 ജനുവരി നാലിന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.