യന്ത്രതകരാറ്: ബാഹ്യഇടപെടലുണ്ടായെന്ന് തെരെ. കമ്മീഷൻ, റീപോളിങ് വേണമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ വോട്ടിങ് യന്ത്രങ്ങളിലുണ്ടായ തകരാറ് ബാഹ്യ ഇടപെടല്‍ മൂലമാണെന്ന് തെരഞ്ഞെടുപ്പ് കമിഷന്‍. ചാവക്കാട് മുതലുള്ള പ്രത്യേക പ്രദേശങ്ങളിലെ യന്ത്രങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഓരോ ബൂത്തുകളിലും 10 മുതല്‍ 30 വരെ വോട്ട് ചെയ്ത ശേഷമാണ് തകരാറുണ്ടായത്. മലപ്പുറത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
യന്ത്രതകരാർ ഉണ്ടായ 227 സ്ഥലങ്ങളിലെ പോളിങ് പുനരാരംഭിക്കാൻ കഴിഞ്ഞുവെങ്കിലും പ്രശ്നം പരിഹരിക്കാനാകാത്തതിനാൽ ചിലയിടങ്ങളിൽ രാവിലെ വന്ന വോട്ടർമാർക്ക് ഇനിയും തിരിച്ചുപോകാനായിട്ടില്ല.
തൃശൂരിലെ രണ്ടു ബൂത്തുകളിൽ യന്ത്രതകരാറിനെ തുടർന്ന് റീപോളിങ് നടത്തുമെന്നാണ് സൂചന. അരിമ്പൂർ പഞ്ചായത്തിലെ രണ്ടു ബൂത്തുകളിലാണ് റീപോളിങ് നടത്തുമെന്നറിയുന്നത്. കലക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും അന്തിമതീരുമാനം. എന്നാൽ സംഭവത്തിൽ അട്ടിമറിസാധ്യതയില്ലെന്ന് ജില്ലാകളക്ടർ അറിയിച്ചു.
വോട്ടിങ് തടസ്സപ്പെട്ട ഇടങ്ങളിൽ റീപോളിങ് നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മൂന്ന് മണിക്കൂറിലേറെയായി വോട്ടിങ് തടസ്സപ്പെട്ട ഇടങ്ങളിൽ റീപോളിങ് വേണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കമിഷനോട് അവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.