അവസാനഘട്ടത്തില്‍ 76.86 ശതമാനം
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ വ്യാഴാഴ്ച നടന്ന അവസാനഘട്ടത്തില്‍ പ്രാഥമിക കണക്ക് പ്രകാരം 76.86 ശതമാനം പോളിങ്. പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ,മലപ്പുറം ജില്ലകളിലായിരുന്നു രണ്ടാംഘട്ട പോളിങ്. അതേസമയം, വോട്ടിങ് യന്ത്രങ്ങളിലെ തകരാറിനത്തെുടര്‍ന്ന് മലപ്പുറം, തൃശൂര്‍ ജില്ലകളിലെ 114 ബൂത്തുകളില്‍ വെള്ളിയാഴ്ച റീപോളിങിന് തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിട്ടു.
കനത്ത പോളിങ് എറണാകുളം ജില്ലയിലാണ് -84 ശതമാനം. ജില്ലകളിലെ പോളിങ് ശതമാനം. 2010ലെ ശതമാനം ബ്രാക്കറ്റില്‍. പത്തനംതിട്ട -74 ( 59.92) ആലപ്പുഴ- 77.50 (80.22) കോട്ടയം- 79 (76.55), എറണാകുളം- 84 (79.9), തൃശൂര്‍- 70.2 (75.78), പാലക്കാട്- 82.34 (76.46), മലപ്പുറം -71 (79.61).
ഏഴ് ജില്ലകള്‍ ഉള്‍പ്പെട്ട തിങ്കളാഴ്ച നടന്ന ആദ്യഘട്ടത്തില്‍ 77.83 ശതമാനമായിരുന്നു പോളിങ്. രണ്ടുഘട്ടവും കൂടി ചേര്‍ത്താല്‍ സംസ്ഥാനത്ത് 77.35 ശതമാനം പേര്‍ വോട്ടുചെയ്തു. 2010ല്‍ 76.32 ശതമാനമായിരുന്നു. ഇത്തവണ നേരിയ വര്‍ധന. 114 ബൂത്തുകളിലെ റീപോളിങ്ങും പ്രിസൈഡിങ് ഓഫിസര്‍മാരുടെ ഡയറിയിലെ കണക്കും കൂടി ലഭ്യമാകുന്ന മുറയ്ക്ക് ശതമാനത്തില്‍ മാറ്റംവരും. ആദ്യഘട്ടം സമാധാനപരമായിരുന്നെന്ന് മാത്രല്ല, ഒരിടത്തും റീപോളിങ്ങും ഉണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.