ബീഫ് വിവാദം അവസാനിച്ചിട്ടില്ല –ഉത്തര്‍പ്രദേശ് ചീഫ് വിപ്പ്
text_fieldsകോട്ടയം: ബീഫ് വിവാദം അവസാനിച്ചിട്ടില്ളെന്ന് ഗരഖ്പൂര്‍ എം.എല്‍.എയും ഉത്തര്‍പ്രദേശ് ചീഫ് വിപ്പുമായ ഡോ. രാധാമോഹന്‍ദാസ് അഗര്‍വാള്‍. തെരഞ്ഞെടുപ്പ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനത്തെിയ മാധ്യമപ്രവര്‍ത്തകരെ യാദൃച്ഛിമായി കണ്ടുമുട്ടിയപ്പോഴായിരുന്നു വൈക്കത്ത് സ്വകാര്യസന്ദര്‍ശനത്തിയ അദ്ദേഹത്തിന്‍െറ പ്രതികരണം.
കാര്‍ഷിക മേഖലയെ കേരളം കൈവിട്ട സാഹചര്യമാണ്. ആവശ്യത്തിന് വ്യവസായസംരംഭങ്ങളില്ലാത്തത് യുവതലമുറയെ അരാഷ്ട്രീയ വാദത്തിലേക്ക് നയിക്കും. ഭൂപരിഷ്കരണത്തിന്‍െറ പേരില്‍ സദാ ഊറ്റം കൊള്ളുന്ന കേരളത്തില്‍ 25 ശതമാനം ഭൂമി പോലും കൃഷിക്ക് ഉപയോഗിക്കുന്നില്ല. ഏറിയഭാഗവും തരിശാണ്. ഇത്തരമൊരു സാഹചര്യം ഏതുനാടിന്‍െറയും സമ്പദ്ഘടനയെ പിന്നോട്ടടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശിശുരോഗവിദഗ്ധന്‍ കൂടിയായ ഡോ. രാധാമോഹന്‍ദാസ് മലയാളത്തിന്‍െറ മരുമകനുമാണ്. ലഖ്നോ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്സായിരുന്ന തൃശൂര്‍ തിരുവിലാമല സ്വദേശി രാഗിണിയാണ് ഭാര്യ. ഭാര്യാമാതാവിനെ സന്ദര്‍ശിക്കാന്‍ കേരളത്തിലത്തെിയ അദ്ദേഹവും കുടുംബവും വൈക്കം മഹാദേവക്ഷേത്രത്തില്‍ ദര്‍ശനത്തിനുശേഷം സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ കണ്ടത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനും ഹിന്ദു ഇക്കണോമിക്സ് ഫോറം നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ക്കും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന് സമീപം പത്രഫോട്ടോഗ്രാഫര്‍മാരെ കൂട്ടത്തോടെ കണ്ടപ്പോള്‍ ഏതോ വിവാഹചടങ്ങ് ചിത്രീകരിക്കാന്‍ വന്നവരാണെന്നു കരുതി അദ്ദേഹം ഹിന്ദിയില്‍ സംസാരത്തിന് തുടക്കമിട്ടു. ഹിന്ദിക്കാരാണെന്ന് കരുതിയ മാധ്യമപ്രവര്‍ത്തകര്‍ മലയാളത്തില്‍ തമാശ പറയുന്നതിനിടെ മലയാളിയായ ഭാര്യ ഇടപെട്ടു. യു.പിയിലെ ബി.ജെ.പി എം.എല്‍.എയും ചീഫ് വിപ്പുമാണെന്ന് അപ്പോഴാണ് വ്യക്തമായത്. രാഗിണിയുടെ സഹോദരി പത്മജയും ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.