വിജിലന്‍സ് നിയമോപദേശകരുടെ നിയമനം പി.എസ്.സിക്ക് വിട്ടേക്കില്ല
text_fieldsതിരുവനന്തപുരം: വിജിലന്‍സ് നിയമോപദേശകരുടെ നിയമനം പി.എസ്.സിക്ക് വിടാനുള്ള ശിപാര്‍ശ സര്‍ക്കാര്‍ തള്ളിയേക്കും. വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ സല്‍പേര് നിലനിര്‍ത്താന്‍, കേസുകള്‍ നടത്തുന്നതിന് നിയമവിഭാഗത്തില്‍ രാഷ്ട്രീയനിയമനങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളാണ് സര്‍ക്കാറിന് ശിപാര്‍ശ അയച്ചത്.
നിയമനം പി.എസ്.സി വഴി നടത്തിയാല്‍ മികച്ച ഉദ്യോഗസ്ഥരെ നിയമിക്കാമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. എന്നാല്‍, ഈ നിര്‍ദേശം അപ്രായോഗികമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. രാഷ്ട്രീയതീരുമാനങ്ങളിലൂടെ ലീഗല്‍ അഡൈ്വസര്‍, അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ തസ്തികയില്‍ നിയമിതരായവരുടെ പിടിപ്പുകേടാണ് കേസുകളില്‍ സര്‍ക്കാറിന് തിരിച്ചടി നേരിടാന്‍ കാരണമെന്ന നിഗമനം ശരിയല്ളെന്നും വിലയിരുത്തപ്പെട്ടു.
വിജിലന്‍സിന് നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ സ്വന്തമായി നിയമവിഭാഗം ഉണ്ടാകണമെന്ന് മുന്‍ മേധാവി ഡെസ്മന്‍ നെറ്റോ ശിപാര്‍ശ നല്‍കിയിരുന്നു.
ഇതിന്‍െറ അടിസ്ഥാനത്തില്‍ ഒരു ലീഗല്‍ അഡൈ്വസര്‍ തസ്തികയും എട്ട് അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ തസ്തികകളും സൃഷ്ടിച്ചു. സ്ഥിരം സര്‍വിസ് തസ്തികകളിലേക്ക് രാഷ്ട്രീയനിയമനങ്ങള്‍ നടത്താനും ധാരണയായി. എന്നാല്‍, കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് നടത്തിയ ചില നിയമനങ്ങള്‍ വിവാദമായിരുന്നു.
ഇതിന്‍െറ അടിസ്ഥാനത്തിലാണ് നിലവിലെ സര്‍ക്കാര്‍ അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ (വിജിലന്‍സ്) തസ്തിക വിജിലന്‍സ് ആസ്ഥാനത്ത് സൃഷ്ടിച്ചത്.
ലീഗല്‍ അഡൈ്വസറുടെയോ അഡീഷനല്‍ അഡൈ്വസര്‍മാരുടെയോ നിഗമനങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താനും വിജിലന്‍സ് ഡയറക്ടറെ കേസുകളില്‍ സഹായിക്കാനുമായിരുന്നു തീരുമാനം. ഈ സാഹചര്യത്തില്‍ കേസുകള്‍ കുറ്റമറ്റ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന വിലയിരുത്തലാണ് സര്‍ക്കാറിനുള്ളത്.
പി.എസ്.സി വഴി നിയമനം നടത്തിയാല്‍ മാത്രം കാര്യങ്ങള്‍ നേരാംവണ്ണം നടക്കുമെന്ന അഭിപ്രായത്തോട് ആഭ്യന്തരവകുപ്പിനും യോജിപ്പില്ല.
ലീഗല്‍ അഡൈ്വസര്‍മാര്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പാക്കിയാല്‍ വകുപ്പിന് ദുഷ്പേര് വരില്ളെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
അതേസമയം, ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുംമുമ്പ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരോടും സര്‍ക്കാര്‍ അഭിപ്രായം ആരായും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.