ഫലപ്രഖ്യാപനത്തിന് ക്രമീകരണങ്ങളായി; പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം എണ്ണും
text_fieldsതിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണല്‍ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. ത്രിതല പഞ്ചായത്തുകളില്‍ ബ്ളോക്ക്തല വിതരണ-സ്വീകരണ കേന്ദ്രങ്ങളും നഗരസഭകളില്‍ അതത് സ്ഥാപനങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങളുമാകും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. ബ്ളോക്തല വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ ബ്ളോക് പഞ്ചായത്ത് സെക്രട്ടറിമാരും നഗരസഭകളില്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാരുമാണ് സജ്ജീകരിക്കുന്നത്.
വോട്ടെണ്ണല്‍ പുരോഗതി അപ്പപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷനെയും മാധ്യമങ്ങളെയും പൊതുജനങ്ങളെയും അറിയിക്കാന്‍ ട്രെന്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ കൗണ്ടിങ് സെന്‍ററില്‍ ബ്ളോക് വരണാധികാരിയുടെ ഹാളിന് സമീപവും നഗരസഭകളിലെ കൗണ്ടിങ് സെന്‍ററുകളിലും ഡാറ്റാ അപ്ലോഡിങ് സെന്‍ററിനുവേണ്ടി പ്രത്യേകം മുറി സജ്ജമാക്കും.
പരമാവധി എട്ട് പോളിങ് സ്റ്റേഷനുകള്‍ക്ക് ഒരു കൗണ്ടിങ് ടേബ്ള്‍ എന്ന രീതിയിലാകും കൗണ്ടിങ് ടേബ്ളുകള്‍ സജ്ജീകരിക്കുക. പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം എണ്ണും. വോട്ടെണ്ണല്‍ ഒന്നാം വാര്‍ഡു മുതല്‍ എന്ന ക്രമത്തിലാകും ആരംഭിക്കുക. വിവിധ ജില്ലകളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം ചുവടെ ജില്ല, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ക്രമത്തില്‍. തിരുവനന്തപുരം -16, കൊല്ലം -16, പത്തനംതിട്ട -12, ആലപ്പുഴ - 18, കോട്ടയം -17, ഇടുക്കി -10, എറണാകുളം -28, തൃശ്ശൂര്‍ -24, പാലക്കാട് -20, മലപ്പുറം -27, കോഴിക്കോട് -20, വയനാട് -ഏഴ്, കണ്ണൂര്‍ -20, കാസര്‍കോട് -ഒമ്പത്.
ഫലപ്രഖ്യാപനരേഖകള്‍ നവംബര്‍ എട്ടിനകം സമര്‍പ്പിക്കണം
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണല്‍ പൂര്‍ത്തിയായശേഷം ബന്ധപ്പെട്ട വരണാധികാരികള്‍ ഫലപ്രഖ്യാപന രേഖകള്‍ നവംബര്‍ എട്ടിനകം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചു. ഈരേഖകള്‍ കമീഷന്‍െറ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പരിശോധിച്ച് നവംബര്‍ ഒമ്പതിന് വൈകീട്ട് അഞ്ചിനുമുമ്പ് തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസില്‍ എത്തിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.