വൈദ്യുതി വിതരണത്തിന് ഇടനിലക്കമ്പനി വേണ്ടെന്ന് കേരളം
text_fieldsതിരുവനന്തപുരം: വൈദ്യുതിവിതരണം നിലവിലെ സംവിധാനത്തില്‍നിന്ന് വേര്‍തിരിക്കാന്‍ ഇടനിലക്കമ്പനി വേണമെന്നും അത് കേന്ദ്ര നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കണമെന്നുമുള്ള വൈദ്യുതി ബില്ലിലെ നിര്‍ദേശം ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്ന് കേരളം. ദേശീയ വൈദ്യുതിമന്ത്രിമാരുടെ യോഗത്തിലാണ് സംസ്ഥാനം ഈ നിലപാടെടുത്തത്. ജല വൈദ്യുതോല്‍പാദനശേഷിയുടെയും ഊര്‍ജ വില്‍ക്കല്‍-വാങ്ങലിന്‍െറയും അവകാശം ഇടനിലക്കമ്പനിവഴി സ്വകാര്യ ലൈസന്‍സികള്‍ക്ക് നല്‍കണമെന്ന വ്യവസ്ഥയോടും കേരളം വിയോജിച്ചു. സംസ്ഥാന വൈദ്യുതി ബോര്‍ഡുകളുടെ പിന്തുടര്‍ച്ചയായി രൂപവത്കരിക്കുന്ന കമ്പനികള്‍ക്ക് വിതരണവും സപൈ്ളയും നല്‍കാതിരിക്കുന്നത് നീതീകരിക്കാനാവില്ളെന്നും ഇത് പുന$പരിശോധിക്കണമെന്നും യോഗത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
പ്രവര്‍ത്തനരഹിതമായ പഴയ ഗ്യാസ് പ്ളാന്‍റുകളെ എല്‍.എന്‍.ജി വഴി പുനരുദ്ധരിക്കാന്‍ പവര്‍ സിസ്റ്റം വികസന ഫണ്ടില്‍നിന്ന് സബ്സിഡി അനുവദിക്കുന്നത് നല്ലതാണെങ്കിലും ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ വൈദ്യുതിയും നിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് തന്നെ നല്‍കുന്നത് ശരിയല്ല. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായ വൈദ്യുതി വിഹിതം ലഭ്യമാക്കണം. കേരളത്തിലെ ജലവൈദ്യുതിയെ പുനരുല്‍പാദന ഊര്‍ജമായി കാണണം. രാജ്യത്തെ തന്നെ മുഖ്യ ജലവൈദ്യുതി ഉല്‍പാദകരായ കേരളത്തെ പുനരുപയോഗ ഊര്‍ജം ഉല്‍പാദിപ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്നവരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്. 25 മെഗാവാട്ടിനുമുകളില്‍ ശേഷിയുള്ള ജലവൈദ്യുതി പദ്ധതികളെ പുനരുപയോഗ ഊര്‍ജ സ്രോതസ്സായി പരിഗണിക്കാത്തതാണ്. രാജ്യത്തെ വിവിധ പാരമ്പര്യേതര ഊര്‍ജപദ്ധതികളെ കൂട്ടിയിണക്കുന്ന ‘ഹരിത ഇടനാഴി’ പദ്ധതി കേരളത്തിലേക്ക് വ്യാപിപ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
ഉയര്‍ന്ന വോള്‍ട്ടേജ് ലൈനുകളുടെ നവീകരണത്തിനും ശേഷി വര്‍ധിപ്പിക്കലിനുമായി പുതിയ പദ്ധതി തയാറാക്കണം. സംയോജിത ഊര്‍ജ വികസനപദ്ധതി (IPDS), ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാം ജ്യോതി യോജന തുടങ്ങിയവയുടെ മാതൃകയിലാകണം ഇതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.