Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉഷയും ഗിരിജയും;...

ഉഷയും ഗിരിജയും; തോല്‍വിയറിഞ്ഞ് നേതാക്കളുടെ പെണ്‍മക്കള്‍

text_fields
bookmark_border

തിരുവനന്തപുരം: മുന്‍ നേതാക്കളുടെ പെണ്‍മക്കള്‍ പ്രചാരണത്തില്‍ തിളങ്ങി നിന്ന തെരഞ്ഞെടുപ്പിന്‍റെ ആദ്യഫലം പുറത്തുവന്നപ്പോള്‍ തന്നെ രണ്ട് പേര്‍ക്ക് തോല്‍വി. ഇ.കെ നായനാരുടെ മകള്‍ ഉഷ പ്രവീണും എം.വി രാഘവന്‍റെ മകള്‍ എം.വി ഗിരിജയുമാണ് പരാജയപ്പെട്ടത്. കണ്ണൂര്‍ കോര്‍പറേഷനിലെ സംവരണ വാര്‍ഡായ കീഴുന്നയില്‍ ആണ് ഗിരിജ തോല്‍വിയേറ്റു വാങ്ങിയത്.  ഇ.കെ നായനാരുടെ മകളും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ  ഉഷ  കൊച്ചി കോര്‍പറേഷനിനെ രവിപുരത്താണ് തോറ്റത്. യു.ഡി.എഫിന്‍റെ സിറ്റിംഗ് സീറ്റായ കൊച്ചി കോര്‍പറേഷനിലെ ജനറല്‍ സീറ്റായ രവിപുരം 61ാം ഡിവിഷനിലാണ് ഉഷ മത്സരിച്ചത്. എന്നാല്‍, യു.ഡി.എഫ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി സുമ ബാലകൃഷ്ണന്‍ വിജയം കണ്ടു. കൊച്ചി കോര്‍പറേഷനില്‍ എല്‍.ഡി.എഫിന്‍റെ ഡോക്ടര്‍ പൂര്‍ണിമ നാരായണനും വിജയിച്ചു. പൊമ്പിളൈ ഒരുമൈയുടെ ഗോമതി ഇടുക്കിയില്‍ ജയിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochikannurv.m girijausha praveenlocal self election2015
Next Story