വാര്‍ഡുകള്‍ കൂടുതല്‍ ഇടതിന്
text_fieldsതിരുവനന്തപുരം: തദ്ദേശ വാര്‍ഡുകളില്‍ ഭൂരിപക്ഷവും ഇടതുമുന്നണി നേടി. ആകെയുള്ള 21871 വാര്‍ഡുകളില്‍ പ്രാഥമിക കണക്ക് പ്രകാരം 10351 വാര്‍ഡുകളില്‍ ഇടതുമുന്നണി വിജയിച്ചു. യു.ഡി.എഫ് 8848 വാര്‍ഡുകളില്‍ വിജയം കണ്ടു. 1244 വാര്‍ഡുകളില്‍ ബി.ജെ.പിയും 1418 വാര്‍ഡുകളില്‍ സ്വതന്ത്രര്‍ അടക്കം മറ്റുള്ളവരും വിജയിച്ചു. ഏതാനും വാര്‍ഡുകളുടെ ഫലം കൂടി പ്രഖ്യാപിക്കാനുള്ളതിനാല്‍ നേരിയ മാറ്റം വരാം. മുനിസിപ്പാലിറ്റി ഒഴികെ എല്ലാ തലത്തിലും ഇടതിനാണ് മേല്‍ക്കൈ.
ആകെയുള്ള 15962 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 7625 എണ്ണം ഇടതിനൊപ്പം നിന്നു. 6324 എണ്ണത്തില്‍ യു.ഡി.എഫ് വിജയിച്ചപ്പോള്‍ 933 എണ്ണത്തില്‍ ബി.ജെ.പിയും 1033ല്‍ മറ്റുള്ളവരും വിജയിച്ചു. 2080 ബ്ളോക് പഞ്ചായത്ത് വാര്‍ഡുകളില്‍ 1088ലും ഇടതിനാണ് വിജയം. 917ല്‍ യു.ഡി.എഫ് വന്നു. 53ല്‍ മറ്റുള്ളവരും 21ല്‍ ബി.ജെ.പിയും ജയിച്ചു. 331 ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ 178ല്‍ ഇടതിനാണ് വിജയം. 146ല്‍ യു.ഡി.എഫ് വിജയിച്ചു. നാലില്‍ മറ്റുള്ളവരും മൂന്നില്‍ ബി.ജെ.പിയും വിജയം കണ്ടു. 3078 മുനിസിപ്പല്‍ വാര്‍ഡുകളില്‍ യു.ഡി.എഫിനാണ് മുന്‍തൂക്കം. 1319ല്‍ അവര്‍ വിജയിച്ചു. 1263 വാര്‍ഡുകള്‍ ഇടതുമുന്നണിയും നേടി. 236ല്‍ ബി.ജെ.പിയും 259ല്‍ മറ്റുള്ളവരും ജയിച്ചു. 414 കോര്‍പറേഷന്‍ വാര്‍ഡുകളില്‍ 196ല്‍ ഇടതിന് മേധാവിത്തമുണ്ട്. 143ല്‍ യു.ഡി.എഫും 24ല്‍ മറ്റുള്ളവരും 51ല്‍ ബി.ജെ.പിയും വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.