നഗരഭരണം ത്രിശങ്കു; ത്രിതലവും മുനിസിപ്പാലിറ്റികളും ചുവന്നു
text_fieldsതിരുവനന്തപുരം: കോര്‍പറേഷനില്‍ ത്രിശങ്കുവിലായെങ്കിലും തലസ്ഥാന ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഇടതുപക്ഷത്തിന് മിന്നും ജയം. എല്‍.ഡി.എഫ് തിരിച്ചു വരവ് നടത്തിയപ്പോള്‍ അരുവിക്കരയിലെ ആത്മവിശ്വാസം തുണച്ചില്ളെന്ന് മാത്രമല്ല കാലടിയിലെ മണ്ണ് ഒഴുകിമാറിയതിന്‍െറ ഞെട്ടലിലാണ് യു.ഡി.എഫ്. നഗരസഭയിലെ മുന്നേറ്റത്തിന് പുറമെ ജില്ലയില്‍ നില മെച്ചപ്പെടുത്തിയ തിളക്കത്തിലാണ് ബി.ജെ.പി.
ആകെ 73 ഗ്രാമപഞ്ചായത്തുകളില്‍ 48ഉം എല്‍.ഡി.എഫ് കൈയിലൊതുക്കി. കഴിഞ്ഞവട്ടം 38 കൈയടക്കിയ യു.ഡി.എഫ് ഇക്കുറി 23 പഞ്ചായത്തുകളിലൊതുങ്ങി. ജില്ലാ പഞ്ചായത്തിലാകട്ടെ കഴിഞ്ഞതവണത്തെ 14 ഡിവിഷനുകളുടെ സുരക്ഷിതത്വം നഷ്ടപ്പെട്ട് ആറ് സീറ്റിലേക്ക് തെന്നിവീണു. ആകെയുള്ള 26ല്‍ 19 ഉം കൈയടക്കിയാണ് എല്‍.ഡി.എഫ് വിജയമുറപ്പിച്ചത്. ബി.ജെ.പി ഒരിടത്ത് അക്കൗണ്ട് തുറന്നു.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ നീരസങ്ങളും വിമതസാന്നിധ്യവും തീര്‍ത്ത ചുഴലിക്കാറ്റില്‍ ആടിയുലഞ്ഞ യു.ഡി.എഫ് പ്രതികൂല രാഷ്ട്രീയ സംഭവവികാസങ്ങള്‍ കൂടിയായതോടെ നിലംപൊത്തുകയായിരുന്നു. കോണ്‍ഗ്രസ് വോട്ടുകള്‍ പലതും ബി.ജെ.പിക്ക് മറിഞ്ഞുവെന്നാണ് ഫലം ചൂണ്ടിക്കാട്ടുന്നത്. കോര്‍പറേഷനിലെ ചുരുക്കം ചില വാര്‍ഡുകളിലൊഴികെ ബി.ജെ.പി-എസ്.എന്‍.ഡി.പി ബന്ധം കാര്യമായി ഓളമുണ്ടാക്കിയിട്ടില്ല. അതേസമയം ന്യൂനപക്ഷ വോട്ടുകള്‍ ഇടതില്‍ കേന്ദ്രീകരിച്ചു.
പ്രതീക്ഷകള്‍ക്കപ്പുറം ബി.ജെ.പി വോട്ട് വാരിയത് കോര്‍പറേഷനിലാണ്. പരമാവധി 15 വരെ പ്രതീക്ഷിച്ച ബി.ജെ.പി ഇരുമുന്നണികളെയും ഞെട്ടിച്ചാണ് 35 ല്‍ സാന്നിധ്യമറിയിച്ചത്. തോറ്റ വാര്‍ഡുകളില്‍ അധികമിടങ്ങളിലും രണ്ടാം സ്ഥാനത്തത്തൊനും ബി.ജെ.പിക്കായി. മൊത്തം 11 ബ്ളോകുകളില്‍ എട്ട് എല്‍.ഡി.എഫ് സ്വന്തമാക്കി. രണ്ടിടങ്ങളില്‍ യു.ഡി.എഫും ഒന്നില്‍ സമനിലയുമാണ്. 2010ല്‍ യു.ഡി.എഫ് 6-5ന് മുന്നിട്ടുനിന്നിരുന്നു. ആറ്റിങ്ങല്‍, നെടുമങ്ങാട് മുനിസിപ്പാലിറ്റികള്‍ നിലനിര്‍ത്തിയതിനൊപ്പം നെയ്യാറ്റിന്‍കര, വര്‍ക്കല മുനിസിപ്പാലിറ്റികള്‍ ഇടതിന് പിടിച്ചെടുക്കാനുമായി. സി.പി.എമ്മും സി.പി.ഐയും ഒറ്റക്ക് മത്സരിച്ച നെല്ലനാട് പഞ്ചായത്തില്‍ ഭരണം യു.ഡി.എഫ് സ്വന്തമാക്കി. 16 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ നിലവിലുണ്ടായിരുന്ന നാലെണ്ണം സി.പി.എം നിലനിര്‍ത്തി. അതേസമയം സി.പി.ഐ ദയനീയമായി തോറ്റു.
ജില്ലയില്‍ പഞ്ചായത്ത് ഭരിക്കാന്‍ ആദ്യമായി ബി.ജെ.പി ഒറ്റക്ക് ഭൂരിപക്ഷം നേടിയതും ശ്രദ്ധേയമാണ്. കല്ലിയൂര്‍ പഞ്ചായത്തില്‍ 19ല്‍ 10 സീറ്റാണ് ബി.ജെ.പി സ്വന്തമാക്കിയത്. വെങ്ങാനൂരില്‍ 10 സീറ്റ് നേടിയെങ്കിലും സ്വതന്ത്രന്‍െറ പിന്തുണയുണ്ടെങ്കിലേ ഭരണത്തിലത്തൊനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.