ബാർകോഴ കേസിൽ കപിൽ സിബൽ ഹാജരാകും
text_fieldsകൊച്ചി: ബാർ കോഴകേസിൽ വിജിലൻസിന് വേണ്ടി മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കപിൽ സിബൽ ഹാജരാകും. വിജിലൻസ് കോടതി പരാമർശത്തിനെതിരെ ഹൈകോടതിയിൽ നൽകിയ റിട്ട് ഹരജിയിലാണ് കപിൽസിബൽ ഹാജരാകുന്നത്.
ബാർകോഴ വിവാദം തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കനത്ത തോൽവിക്ക് കാരണമായ പശ്ചാത്തലത്തിലാണ് കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിക്കാനായി അഡ്വക്കേറ്റ് ജനറലിന് പകരം കപിൽസിബൽ ഹാജരാകുന്നത്. കേസിൽ സർക്കാരിന് പ്രതികൂലമായ നിരവധി നിരീക്ഷണങ്ങൾ കോടതിയിൽ നിന്നുണ്ടായ സാഹചര്യത്തിലാണ് സർക്കാർ കപിൽ സിബലുമായി ബന്ധപ്പെട്ടത്. ഇന്ന് രാവിലെ 6.10ന് ഡൽഹിയിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട ഇദ്ദേഹം എട്ടരയോടെ കൊച്ചിയിലെത്തി.
ജസ്റ്റിസ് ബി. കമാല്‍പാഷയാണു ഹര്‍ജി പരിഗണിക്കുന്നത്. വിജിലന്‍സിന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരായ കോടതി ഉത്തരവ്, വിജിലന്‍സിന്‍റെ പ്രതിഛായയെ ബാധിക്കുമെന്നും ഹൈകോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചു വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും ഹരജി പരിഗണിക്കവെ അഡ്വക്കേറ്റ് ജനറൽ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.