തൃശൂർ കോര്‍പറേഷൻ ഭരണം: മന്ത്രിക്കെതിരെ കോൺഗ്രസ് നേതാക്കൾ
text_fieldsതൃശൂര്‍: കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ട തൃശൂര്‍ കോര്‍പറേഷനില്‍ പുറത്തുനിന്നുള്ള പിന്തുണയോടെ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസില്‍ ചിലര്‍ നടത്തുന്ന നീക്കത്തിനെതിരെ ഗ്രൂപ്പിന് അതീതമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്. എല്ലാവരുടേയും ഉന്നം മന്ത്രി സി.എന്‍. ബാലകൃഷ്ണനാണ്. മന്ത്രിയുടെ മകള്‍ സി.ബി. ഗീതയെ മേയറാക്കാന്‍ വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുവെന്ന് ധ്വനിപ്പിക്കുന്ന ആരോപണവുമായാണ് നേതാക്കള്‍ രംഗത്തു വന്നത്.
തൃശൂരില്‍ സി.എന്‍. ബാലകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന ഐ ഗ്രൂപ്പിന്‍െറ ഭാഗമായ കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി. ബലറാം തന്നെ മന്ത്രിക്കെതിരെ രംഗത്തു വന്നു. കൃത്രിമ ഭൂരിപക്ഷമുണ്ടാക്കി കോര്‍പറേഷനില്‍ ഭരണത്തിലെത്തേണ്ട കാര്യമില്ളെന്നാണ് ബലറാമിന്‍െറ പ്രതികരണം. മാത്രമല്ല, സ്ഥാനാര്‍ഥി നിര്‍ണയ ഘട്ടത്തില്‍ വേണ്ടത്ര കൂടിയാലോചന ഉണ്ടായില്ളെന്നും അദ്ദേഹം ഇപ്പോള്‍ പറയുന്നു.
ഗീത മേയറാവുമെങ്കില്‍ വിരോധമില്ളെന്നും എന്നാല്‍ അതിനുള്ള മാര്‍ഗം സുതാര്യമാവണം എന്നുമാണ് എ ഗ്രൂപ്പ് നേതാവായ പി.എ. മാധവന്‍ എം.എല്‍.എ പറയുന്നത്. മകളെ മേയറാക്കാന്‍ മന്ത്രി എന്തും ചെയ്യുന്നത് ശരിയല്ളെന്നും അദ്ദേഹം പറഞ്ഞു. മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികള്‍ക്കു വേണ്ടി വഴിവിട്ട നീക്കം നടത്തുന്നത് ശരിയല്ളെന്ന് എ പക്ഷത്തെ മറ്റൊരു നേതാവായ മുന്‍മന്ത്രി കെ.പി. വിശ്വനാഥനും പറഞ്ഞു. ഒരു പടി കടന്ന്, ഭരണത്തിലത്തൊന്‍ വിമതരുടെ സഹായം സ്വീകരിക്കരുതെന്നും ഇക്കാര്യത്തില്‍ കെ.പി.സി.സി പറഞ്ഞ മാനദണ്ഡം എല്ലാവര്‍ക്കും, എല്ലായിടത്തും ബാധകമാണെന്നു കൂടി വിശ്വനാഥന്‍ പറഞ്ഞിട്ടുണ്ട്.
തൃശൂര്‍ കോര്‍പറേഷന്‍ ഭരിക്കാന്‍ 28 അംഗങ്ങള്‍ വേണം. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫിന് സി.ബി. ഗീത ഉള്‍പ്പെടെ 21 അംഗങ്ങളാണുള്ളത്. രണ്ട് കോണ്‍ഗ്രസ് വിമതരും ഇടത് സഹയാത്രികനായ ഒരു സ്വതന്ത്രനും ജയിച്ചിട്ടുണ്ട്. ഈ മൂന്നു പേരെ കൂടെ നിര്‍ത്താന്‍ സാധിച്ചാലും നാലു പേര്‍ കൂടി വേണം. ബി.ജെ.പിക്ക് ആറ് അംഗങ്ങളുണ്ട്. യു.ഡി.എഫിന് അധികാരത്തിലത്തൊന്‍ ബി.ജെ.പിയുടെ പിന്തുണ അനിവാര്യമാണ്. അത്തരം നീക്കം ചില കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടാകുന്നുവെന്ന പ്രചാരണത്തിനിടക്കാണ് കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രിയെ ലക്ഷ്യമിട്ട് രംഗത്തത്തെിയത്.
എല്‍.ഡി.എഫിന് രണ്ട് സ്വതന്ത്രര്‍ ഉള്‍പ്പെടെ 25 അംഗങ്ങളുണ്ട്. ഇടത് സഹയാത്രികനായ സ്വതന്ത്രന്‍െറ പിന്തുണ എല്‍.ഡി.എഫ് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ രണ്ട് വിമതരെ കിട്ടിയാല്‍ കേവല ഭൂരിപക്ഷമായി. ആ വഴിക്ക് എല്‍.ഡി.എഫിന്‍െറ പരിശ്രമം സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.