മാണിയുടെ രാജി യു.ഡി.എഫ് തീരുമാനിക്കുമെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ബാർകോഴ കേസിൽ മന്ത്രി കെ.എം മാണിയുടെ രാജി അടക്കമുള്ള വിഷയങ്ങളിൽ യു.ഡി.എഫ് തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൂട്ടായി തീരുമാനം എടുക്കേണ്ട വിഷയമാണിത്. മുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷൻ, യു.ഡി.എഫ് ഘടകകക്ഷി നേതാക്കൾ അടക്കമുള്ളവർ വിഷയം ചർച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
എന്നാൽ, മാണിയുടെ രാജിക്കാര്യത്തിൽ വ്യക്തമായ നിലപാട് പറയാതെ ചെന്നിത്തല ഒഴിഞ്ഞുമാറി. അതേസമയം, വിജിലൻസിനും ഡയറക്ടർക്കും എതിരായ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരാമർശങ്ങൾ ഹൈകോടതി ഒഴിവാക്കിയത് വകുപ്പിന് ആശ്വാസമായെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
മുന്നണിയെ ഭദ്രമായി മുന്നോട്ടു നയിക്കാൻ കൂട്ടായ ആലോചന ആവശ്യമാണ്. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ലെന്ന കഴിഞ്ഞ ദിവസത്തെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും ചെന്നിത്തല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.