രാജി തീരുമാനം ഒരു പകല്‍ നീണ്ട ഉദ്വേഗജനക നിമിഷങ്ങള്‍ക്കൊടുവില്‍
text_fieldsതിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വം. ആശങ്കകളും അഭ്യൂഹങ്ങളും തകൃതിയായി മുന്നേറി. രാത്രി 8.05ന് കേരളസമൂഹവും രാഷ്ട്രീയനേതൃത്വങ്ങളും ഉദ്വേഗത്തോടെ കാത്തിരുന്ന പ്രഖ്യാപനം വന്നു; മന്ത്രി കെ.എം. മാണി രാജിവെച്ചു. രാജി പ്രഖ്യാപനം വന്നത് ഒരുപകല്‍ നീണ്ട അനിശ്ചിതാവസ്ഥക്കൊടുവിലാണ്. ചൊവ്വാഴ്ച രാവിലെ എട്ടുമണി -മാണിയുടെ ഒൗദ്യോഗികവസതി വിജനം. സന്ദര്‍ശകര്‍ ആരുമില്ല. മാണിയും ചുരുക്കം ചില വിശ്വസ്തരും അകത്ത്.
8.15- കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ക്ളിഫ് ഹൗസില്‍ എത്തി. തൊട്ടുപിന്നാലെ കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ജോണി നെല്ലൂരും എ.എ അസീസ് എം.എല്‍.എയും എത്തുന്നു.
8.50 -ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ക്ളിഫ് ഹൗസിലത്തെി. അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചില്ല
9.00 - യു.ഡി.എഫ് നേതാക്കളായ അഡ്വ. എ.എന്‍. രാജന്‍ബാബുവും സി.പി. ജോണും എത്തി. പിന്നാലെ യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും.
9.15 - മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ. മജീദ് , എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, മന്ത്രിമാരായ ഷിബു ബേബിജോണ്‍, അനൂപ് ജേക്കബ് എന്നിവരും എത്തി.
9.45 - ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ‘പ്രശാന്തി’ല്‍ എത്തി മാണിയെ കാണുന്നു.
9.50 - പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.പി.എ. മജീദും ക്ളിഫ് ഹൗസിന് പുറത്തത്തെി മാധ്യമങ്ങളെ കണ്ടു. അനൗദ്യോഗിക ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നതെന്ന് പറഞ്ഞ നേതാക്കള്‍ മന്ത്രി പി.ജെ. ജോസഫിന്‍െറ വസതിയിലേക്ക് പോയി.
10.05 - മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ക്ളിഫ് ഹൗസിലത്തെി
10.15 - ജോണിനെല്ലൂര്‍ മാധ്യമങ്ങളെ കാണുന്നു. പരിണതപ്രജ്ഞനായ മാണി സാര്‍ വിഷയത്തിന്‍െറ ഗൗരവം ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായി ജോണിനെല്ലൂര്‍ പറഞ്ഞു. നേതാക്കള്‍ തിരുവനന്തപുരത്തുതന്നെ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ജോണി അറിയിച്ചു.
10.20 - എ.എ. അസീസ് എം.എല്‍.എ ക്ളിഫ് ഹൗസിന് പുറത്തേക്ക് വരുന്നു. ആര്‍.എസ്.പിയുടെ നിലപാട് അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ അസീസ് യു.ഡി.എഫ് ഉടന്‍ ചേരാനുള്ള സാധ്യതയും പങ്കുവെച്ചു.
10.40 - പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.പി.എ. മജീദും ക്ളിഫ് ഹൗസില്‍ മടങ്ങിയത്തെി. ഇതിനുപിന്നാലെ പി.ജെ. ജോസഫ്, ആന്‍റണി രാജു, ടി.യു. കുരുവിള എന്നിവര്‍ മാണിയുടെ വസതിയിലേക്ക് തിരിച്ചു.
10.45 - വി.എം. സുധീരന്‍ ക്ളിഫ് ഹൗസിന് മുന്നില്‍ മാധ്യമങ്ങളെ കാണുന്നു. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തെന്നും ഇപ്പോള്‍ ഒന്നും പറയാന്‍ സമയം ആയിട്ടില്ളെന്നും സുധീരന്‍ പറഞ്ഞു.
10.50 - രമേശ് ചെന്നിത്തല ക്ളിഫ് ഹൗസിന് പുറത്തേക്ക് വന്നു. കൂട്ടുകക്ഷിഭരണം ആകുമ്പോള്‍ ചര്‍ച്ചകള്‍ അനിവാര്യമാണെന്ന് പറഞ്ഞ ചെന്നിത്തല യോഗത്തിന്‍െറ വിശദാംശങ്ങള്‍ പറയാന്‍ വിസമ്മതിച്ചു. യു.ഡി.എഫ് ഒറ്റക്കെട്ടാണ്. എല്ലാക്കാര്യങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കും. മാണി മുന്നണിവിടുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്നും ചെന്നിത്തല പറഞ്ഞു.
10.55 -പി.പി. തങ്കച്ചനും മന്ത്രി കെ.സി. ജോസഫും പുറത്തേക്ക് പോയി. പിന്നാലെ മറ്റ് നേതാക്കളും. ഇതോടെ ക്ളിഫ് ഹൗസ് വീണ്ടും മൂകമായി.
11 - കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രശാന്തിലേക്ക് ഒഴുകിയത്തെി. പാര്‍ട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗം ആരംഭിക്കുന്നു. മാണിയുടെ രാജി ഉടന്‍ ഉണ്ടാകുമെന്നും വൈകുമെന്നും കൂട്ടരാജിക്ക് വഴിയൊരുങ്ങുന്നെന്നും വാര്‍ത്തകള്‍ പരന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട അനിശ്ചിതാവസ്ഥ.
3.30 - മന്ത്രിമാരും യു.ഡി.എഫ് നേതാക്കളും ഒൗദ്യോഗിക യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാന്‍ ക്ളിഫ് ഹൗസില്‍ എത്തി.
4- സി.എഫ്. തോമസ് ‘പ്രശാന്തി’ല്‍നിന്ന് പുറത്തേക്കുവരുന്നു. കേരള കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്ന് തോമസ് പ്രഖ്യാപിക്കുന്നു. എല്ലാ കാര്യങ്ങളും പാര്‍ട്ടി ചര്‍ച്ച ചെയ്തെന്നും തീരുമാനം ചെയര്‍മാന്‍ അറിയിക്കുമെന്നും പറയുന്നു. 4.10 - ടി.യു. കുരുവിള, ആന്‍റണി രാജു, മോന്‍സ് ജോസഫ്, ജോസഫ് എം. പുതുശ്ശേരി തുടങ്ങിയവര്‍ പുറത്തേക്ക് വരുന്നു. മാധ്യമങ്ങളോട് ക്ഷുഭിതനായ ആന്‍റണിരാജു പ്രതികരിക്കാന്‍ കൂട്ടാക്കാതെ കാറില്‍ക്കയറി പോകുന്നു.
4.20 -ജോസഫ് വിഭാഗം നേതാക്കള്‍ പി.ജെ. ജോസഫിന്‍െറ വസതിയില്‍ ഒത്തുകൂടുന്നു. ചര്‍ച്ചകള്‍ തകൃതി.
5.30 - കെ.സി. ജോസഫ് ക്ളിഫ് ഹൗസില്‍നിന്ന് സ്വകാര്യവാഹനത്തില്‍ പുറത്തേക്ക് വരുന്നു. മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാതെ പി.ജെ. ജോസഫിന്‍െറ വസതിയിലേക്ക് പോകുന്നു. അനുരഞ്ജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.
6.00- കെ.എം. മാണി രാജിവെക്കാന്‍ തീരുമാനിച്ചെന്നും രാജിക്കത്ത് തയാറാക്കുന്നെന്നുമുള്ള അഭ്യൂഹങ്ങള്‍ പുറത്തേക്ക്...
6.20- മാണി മാധ്യമപ്രവര്‍ത്തകരെ അഭിസംബോധനചെയ്യുമെന്ന പ്രചാരണത്തത്തെുടര്‍ന്ന് പ്രവര്‍ത്തകര്‍ വസതിയില്‍ തടിച്ചുകൂടുന്നു
6.35- മാണിയെ സന്ദര്‍ശിക്കാന്‍ ആന്‍റണി രാജു വസതിയിലത്തെുന്നു. എന്താണ് തുടര്‍നീക്കമെന്നറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞെങ്കിലും പ്രതികരിക്കാതെ അകത്തേക്ക്..
6.40- കെ.എം. മാണിക്കൊപ്പം ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജിക്ക് സന്നദ്ധനായെന്ന വാര്‍ത്ത ചാനലുകളില്‍. ഉണ്ണിയാടന്‍ തന്നെയാണ് ചാനലുകളില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
7.00- ആന്‍റണി രാജു മാണിയെ സന്ദര്‍ശിച്ചശേഷം പുറത്തേക്ക്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ‘എല്ലാം മാണി സാര്‍ മറുപടി നല്‍കുമെന്ന’ പ്രതികരണം മാത്രം.
7.30- കെ.എം. മാണിയുടെയും തോമസ് ഉണ്ണിയാടന്‍െറയും രാജിക്കത്ത് തയാറാക്കല്‍ പൂര്‍ത്തിയായെന്ന് അറിയിപ്പ്. രാജിക്കത്ത് നല്‍കാന്‍ പാര്‍ട്ടി പ്രതിനിധി ക്ളിഫ് ഹൗസിലേക്ക് ഉടന്‍ പുറപ്പെടുമെന്നും പ്രചാരണം. പ്രതിനിധിസംഘം തിരിച്ചത്തെിയശേഷം മാത്രം മാണി മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമെന്നും അനൗദ്യോഗിക വെളിപ്പെടുത്തല്‍.
8.05-കെ.എം. മാണിയും തോമസ് ഉണ്ണിയാടനും പുറത്തത്തെി രാജി പ്രഖ്യാപിക്കുന്നു. 8.20-ജോസഫ് എം.പുതുശ്ശേരിയും റോഷി അഗസ്റ്റിനും ഇരുവരുടെയും രാജിക്കത്തുമായി ക്ളിഫ് ഹൗസിലേക്ക്.
8.40-രാജി സ്വീകരിച്ചതായി മുഖ്യമന്ത്രിയുടെ സ്ഥിരീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.