രൂപേഷിനെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി
text_fieldsമഞ്ചേരി: നിലമ്പൂര്‍ കവളമുക്കട്ടയില്‍ മാവോവാദി ആശയമുള്ള ലഘുലേഖകള്‍ പിടിച്ചെടുത്ത കേസില്‍ മാവോവാദി നേതാവ് രൂപേഷിനെ മഞ്ചേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഉച്ചക്ക് 2.30ഓടെയാണ് മഞ്ചേരിയിലത്തെിച്ചത്. 2010 ജൂലൈ 23ന് കവളമുക്കട്ടയിലെ ഒരുവീട്ടില്‍നിന്ന് ലഘുലേഖകള്‍ കണ്ടെടുത്ത കേസില്‍ സിനിക്, ശശി, രൂപേഷ് എന്നിവരാണ് പ്രതികള്‍. ഇതില്‍ സിനിക് പിന്നീട് മരിച്ചു.
രൂപേഷിനെ കോടതിയിലത്തെിച്ചയുടന്‍ കോടതിവളപ്പിന് പുറത്ത് നാല് യുവാക്കള്‍ മുദ്രാവാക്യം മുഴക്കി. ഇവരെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയോ, വിട്ടയച്ചോ എന്ന് പൊലീസ് വ്യക്തമാക്കിയില്ല. ‘മാവോവാദം സിന്ദാബാദ്, മാവോവാദം ഭീകരവാദമല്ല’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ രൂപേഷും ഉയര്‍ത്തി. എറണാകുളത്ത് അറസ്റ്റിലായ ഘട്ടത്തില്‍ പറഞ്ഞതിലേറെ ഒന്നും പറയാനില്ളെന്നും നിലമ്പൂരിലെ കേസുമായി ബന്ധപ്പെട്ട് പറയാനുള്ളതെല്ലാം അപ്പോള്‍ പറഞ്ഞിട്ടുണ്ടെന്നും രൂപേഷ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍.ജെ. ജോസ് മുമ്പാകെ വ്യക്തമാക്കി. എവിടേക്കാണ് കൊണ്ടുപോകുന്നതെന്നറിയാതെയാണ് കോയമ്പത്തൂരില്‍നിന്ന് കൊണ്ടുവന്നതെന്നും നിയമസഹായത്തിന് ആരെയെങ്കിലും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ളെന്നും രൂപേഷ് അറിയിച്ചു. തുടര്‍ന്ന് രൂപേഷിന് അഭിഭാഷകനെ ബന്ധപ്പെടാന്‍ അവസരം നല്‍കി.
അഡ്വ. പി.എ. പൗരനെ വൈകീട്ട് ആറോടെയാണ് ഫോണ്‍ വഴി ബന്ധപ്പെടാനായത്. ഇദ്ദേഹത്തിന് പൊലീസ് കസ്റ്റഡിയിലുള്ള രൂപേഷുമായി വ്യാഴാഴ്ച സംസാരിക്കാന്‍ അവസരമുണ്ടാക്കിയിട്ടുണ്ട്. ലഘുലേഖ കണ്ടെടുത്ത സ്ഥലത്ത് എത്തിച്ച് തെളിവെടുക്കലും മറ്റുമാണ് നടപടികള്‍. മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലത്തെിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് കോടതിയിലത്തെിച്ചത്. ആശുപത്രിയില്‍ വെച്ചും കോടതിയില്‍ എത്തിച്ച ഘട്ടത്തിലും രൂപേഷ് വാഹനത്തിലിരുന്നും പുറത്തും മുദ്രാവാക്യം മുഴക്കി. ലഘുലേഖ കണ്ടെടുത്ത കേസില്‍ പ്രതിയായ ശശിയെ ചോദ്യം ചെയ്തപ്പോഴും സംഭവത്തില്‍ രൂപേഷിന് പങ്കില്ളെന്ന് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.