റിസര്‍വ് ബാങ്ക് ജീവനക്കാര്‍ കൂട്ട അവധിക്ക്
text_fieldsകൊല്‍ക്കത്ത: സര്‍ക്കാറിന്‍െറ സാമ്പത്തികനയങ്ങളില്‍ ഇടപെടുന്നതില്‍നിന്ന് റിസര്‍വ് ബാങ്കിനെ വിലക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ കൂട്ട അവധിക്കൊരുങ്ങുന്നു. റിസര്‍വ് ബാങ്ക് ജീവനക്കാരുടെയും ഓഫിസര്‍മാരുടെയും യൂനിയനുകളുടെ സംയുക്തവേദിയാണ് ഈ മാസം 19ന് കൂട്ട അവധിക്ക് ആഹ്വാനം നല്‍കിയത്. സര്‍ക്കാറിന്‍െറ സാമ്പത്തികനയങ്ങള്‍ രൂപവത്കരിക്കുന്നതിലും നിയമപരിഷ്കരണങ്ങളിലും ആര്‍.ബി.ഐ നടത്തുന്ന ഇടപെടലിന് തടയിടാനാണ് സര്‍ക്കാര്‍നീക്കമെന്നും ഓള്‍ ഇന്ത്യാ റിസര്‍വ് ബാങ്ക് എംപ്ളോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സാമിര്‍ ഘോഷ് പറഞ്ഞു.സര്‍ക്കാറിന്‍െറ കൈവശമുള്ള കടപ്പത്രങ്ങളുടെ നിയന്ത്രണം ആര്‍.ബി.ഐയില്‍നിന്ന് എടുത്തുമാറ്റുന്നത് ധനകാര്യവിപണിയെ പ്രതികൂലമായി ബാധിക്കുമെന്നും യൂനിയനുകളുടെ സംയുക്തവേദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.