സംശയങ്ങൾ ദൂരീകരിച്ച് മടങ്ങിവരും -കെ. എം മാണി
text_fieldsതിരുവനന്തപുരം: തനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയെ പറ്റി പാലായിൽ മറുപടി പറയുമെന്ന് മുൻ മന്ത്രിയും കേരളാ കോൺഗ്രസ് എം. ചെയർമാനുമായ കെ. എം മാണി. തിരുവനന്തപുരത്തുനിന്നും പാലായിലേക്കുള്ള യാത്രക്ക് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാണി. എല്ലാ സംശയങ്ങളും ദൂരീകരിച്ച് താൻ മടങ്ങിവരും. അൽപസമയത്തേക്ക് ദുർബലനാക്കിയാലും ദൈവം ശക്തി തരും. ആരോടും പരിഭവമില്ല. എല്ലാവരോടും നന്ദി പറയുന്നു. ഭരണനേട്ടങ്ങളിലാണ് തൻെറ സംതൃപ്തിയെന്നും മാണി പറഞ്ഞു.
മാണിയുടെ പാലായിലേക്കുള്ള യാത്ര കേരളാ കോൺഗ്രസിൻെറ ശക്തിപ്രകടനം കൂടിയാകും. പാല വരെ 11 സ്ഥലത്താണ് മാണിക്ക് സ്വീകരണം ഒരുക്കിയിട്ടുള്ളത്. പട്ടം, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, കിടങ്ങൂർ തുടങ്ങിയ സ്ഥലങ്ങളിൽ മാണി സംസാരിക്കും. അവസാന സ്വീകരണസ്ഥലം പാലായാണ്. പാലായിലെ യോഗത്തിൽ മന്ത്രി പി.ജെ ജോസഫ് പങ്കെടുക്കും. ജോസഫാണ് പാലായിൽ മാണിയുടെ സ്വീകരണത്തിന് നേതൃത്വം നൽകുന്നത്.
തലസ്ഥാനം മുതൽ കേരളാ കോൺഗ്രസ് നേതാക്കൾ മാണിയെ അനുഗമിക്കും. ഇന്നലെ സംസ്ഥാന ഗവർണർ പി. സദാശിവത്തെ സന്ദർശിച്ച് മാണി യാത്ര പറഞ്ഞു. ധന, നിയമവകുപ്പിലെ ഉദ്യോഗസ്ഥരും പേഴ്സണൽ സ്റ്റാഫും മാണിക്ക് യാത്രയയപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.