ശാശ്വതീകാനന്ദയുടെ മരണം വെള്ളാപ്പള്ളിക്കും മകനുമെതിരെ സമഗ്ര അന്വേഷണം
text_fieldsകൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് എസ്.എന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരായ ആരോപണം സമഗ്രമായി അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് ഹൈകോടതിയില്‍. ദുരൂഹസാഹചര്യത്തിലുള്ള സ്വാമിയുടെ മുങ്ങിമരണം അന്വേഷിക്കാന്‍ കര്‍മപദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച രൂപരേഖ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ഹൈകോടതിയില്‍ സമര്‍പ്പിച്ചു.
നീന്തലറിയാവുന്ന ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിച്ചു എന്നതിനെക്കുറിച്ച് അറിയാനും സ്വാമിയുടെ ബന്ധുക്കള്‍ ഉന്നയിച്ച വിവിധ ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടത്തൊനും വിശദ അന്വേഷണം ആവശ്യമാണെന്നും അന്വേഷണതലവനായ ക്രൈംബ്രാഞ്ച് എസ്.പി പി.കെ. മധു സമര്‍പ്പിച്ച വിശദീകരണപത്രികയില്‍ പറയുന്നു.
സ്വാമി ശാശ്വതീകാനന്ദക്കൊ പ്പം മുട്ടടയില്‍നിന്ന് ആലുവയിലേക്ക് യാത്രചെയ്ത സ്വാമി സൂക്ഷ്മാനന്ദക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കും. സ്വാമിക്ക് നല്‍കിയ പാലില്‍ ഇന്‍സുലിന്‍ ചേര്‍ത്തിരിക്കാനുള്ള സാധ്യതയും വിശദമായി അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ പ്രിയന്‍െറയും സ്വാമിയുടെ സന്തതസഹചാരിയായ സാബു, ഡ്രൈവര്‍ സുഭാഷ് എന്നിവരുടെയും പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കും.
സ്വാമിയുടെയും വെള്ളാപ്പള്ളിയുടെയും വിദേശയാത്രക്കിടെ താമസസൗകര്യമൊരുക്കിയ മാവേലിക്കര സ്വദേശി സുജാതന്‍െറ പങ്ക്, ബിജു രമേശിന്‍െറ മൊഴിമാറ്റവും പുതിയ വെളിപ്പെടുത്തലുകളും തുടങ്ങി ഒമ്പത് കാര്യങ്ങളാണ് അന്വേഷണപരിധിയില്‍ വരുക.
എറണാകുളം സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് കോടതിയിലുള്ള പോസ്റ്റ്മോര്‍ട്ടം വീഡിയോ ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.
പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സാക്ഷികളില്‍നിന്ന് വിശദ മൊഴിയെടുക്കും. സാധ്യമായ എല്ലാ ശാസ്ത്രീയ പരിശോധനകളും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.