ഫാറൂഖ് കോളജ് വിദ്യാർഥിയുടെ സസ്പെൻഷന് സ്റ്റേ
text_fieldsകൊച്ചി: ലിംഗ വിവേചനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പേരിൽ ഫറൂഖ് കോളജ് വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത നടപടി ഹൈകോടതി സ്റ്റേ ചെയ്തു. സസ്പെൻഡ് ചെയ്യപ്പെട്ട ബി.എ സോഷ്യോളജി വിദ്യാർഥി കെ. ദിനു നൽകിയ ഹരജിയിലാണ് ഒരു മാസത്തേക്ക് നടപടികൾ സ്റ്റേ ചെയ്ത് ജസ്റ്റിസ് വി. ചിദംബരേഷിെൻറ ഉത്തരവ്. ഒക്ടോബർ 20ന് മലയാളം ക്ലാസിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരുന്നതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് വിദ്യാർഥിയുടെ സസ്പെൻഷനിലെത്തിച്ചത്.
വൈകി വന്ന രണ്ട് ആൺകുട്ടികൾ പെൺകുട്ടികൾ ഇരിക്കുന്ന സീറ്റിലെ ഒഴിവിൽ ഇരിക്കുകയായിരുന്നെന്ന് ഹരജിയിൽ പറയുന്നു. എന്നാൽ, ഇവരോട് മാറിയിരിക്കാൻ അധ്യാപകൻ ആവശ്യപ്പെട്ടു. ഈ നടപടിക്കെതിരെ പ്രതികരിച്ചപ്പോൾ ക്ലാസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. ലിംഗ വിവേചനപരമായ നടപടിക്കെതിരെ പ്രിൻസിപ്പലിനും വകുപ്പ് മേധാവിക്കും പരാതി നൽകിയെങ്കിലും ബന്ധപ്പെട്ട വിദ്യാർഥികളുടെ രക്ഷിതാക്കളെ കൊണ്ടുവന്ന് മാപ്പെഴുതി നൽകിയാൽ ക്ലാസിൽ കയറ്റാമെന്ന നിലപാടാണ് കോളജ് അധികൃതർ സ്വീകരിച്ചത്. ദിനുവിെൻറ പിതാവ് പ്രിൻസിപ്പലിനെ സന്ദർശിച്ചെങ്കിലും മാപ്പ് എഴുതി നൽകാൻ തയാറായില്ല.
ഇതിനിടെ, കോളജിെൻറ അന്തസ്സ് ഇടിച്ചു താഴ്ത്തുന്ന നിലയിൽ മാധ്യമങ്ങൾക്ക് വാർത്ത നൽകിഎന്നതുൾപ്പെടെ കാരണങ്ങൾ ചൂണ്ടിക്കാട്ടി ദിനുവിനെതിരെ പ്രിൻസിപ്പൽ സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കി. കോളജ് അച്ചടക്ക സമിതി ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി. അച്ചടക്ക സമിതി കുറ്റം കണ്ടെത്തുകയും അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കാട്ടി വീണ്ടും ഉത്തരവിറക്കി. തുടർന്നാണ് പ്രിൻസിപ്പലിെൻറയും അച്ചടക്ക സമിതിയുടെയും ഉത്തരവുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.