മാണിയുടെ മകനെക്കുറിച്ച് പറയുന്നത് നാറ്റക്കേസെന്ന് വി.എസ്
text_fieldsന്യൂഡല്‍ഹി: പാലായിലെ സ്വീകരണ യോഗത്തില്‍ മുന്‍മന്ത്രി കെ.എം.മാണി തനിക്കും മകനുമെതിരെ നടത്തിയ കടന്നാക്രമത്തിന് വി.എസ് അച്യുതാനന്ദന്‍െറ പരിഹാസം കലര്‍ന്ന മറുപടി. മാണിയുടെ മകനെ കുറിച്ച് ഏറെ പറയാനുണ്ടെന്നും എന്നാല്‍ നാറ്റ കേസായതുകൊണ്ടാണ് പറയാത്തതെന്നും വി.എസ് പറഞ്ഞു. സരിത എന്നു മാത്രമേ പറയുന്നുള്ളൂ. അതില്‍ കൂടുതലൊന്നും പറയേണ്ടതില്ല. അത് നിങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ - സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിനായി ഡല്‍ഹിയിലെത്തിയ വി.എസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മന്ത്രി സ്ഥാനം രാജി വച്ചതിന് ശേഷം പാലായില്‍ നടന്ന സ്വീകരണയോഗത്തില്‍ കെ.എം മാണി വി.എസിനെ പരിഹസിച്ച് സംസാരിച്ചിരുന്നു. ‘‘കെ.എം. മാണിയെ ഓര്‍ത്തു വി.എസ്. അച്യുതാനന്ദന്‍ കണ്ണീര്‍ പൊഴിക്കേണ്ട. നിങ്ങള്‍ നിങ്ങളെയും മകനെയും ഓര്‍ത്തു കരയുക. വി.എസിനും മകനും എന്താണ് വരാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണാം.’’ - എന്നിങ്ങനെയായിരുന്നു മാണിയുടെ പ്രസംഗം. രാജിവച്ച പി.സി.ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി നിയമവിരുദ്ധമാണെന്ന് വി.എസ്. പറഞ്ഞു. സര്‍ക്കാരിന് വേണ്ടി വാറഴിക്കുന്ന ആളായി സ്പീക്കര്‍ അധ:പതിച്ചു. കാര്‍ത്തികേയന്‍ ഇരുന്ന കസേരയില്‍ ഇരിക്കാന്‍ ശക്തന്‍ യോഗ്യനല്ലെന്നും വി.എസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.