ദേവസ്വം ബോര്‍ഡിന്‍െറ ഉടമസ്ഥതയില്‍ മെഡിക്കല്‍ കോളജ് തുടങ്ങും –പ്രയാര്‍ ഗോപാലകൃഷ്ണന്‍
text_fieldsകൊല്ലം: ശബരിമലയില്‍ എത്തുന്ന ഭക്തരെ ലക്ഷ്യമിട്ട് വനമേഖലക്ക് പുറത്ത് മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശ്രീ അയ്യപ്പന്‍െറ പേരില്‍ ഡീംഡ് യൂനിവേഴ്സിറ്റിയായി കോളജിനെ മാറ്റുകയാണ് ലക്ഷ്യം. കൊല്ലം പ്രസ് ക്ളബിന്‍െറ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍നിന്ന് അരമണിക്കൂറിനകം എത്താന്‍ കഴിയുന്ന സ്ഥലത്ത് അന്തര്‍ദേശിയ നിലവാരമുള്ള മെഡിക്കല്‍ കോളജ് ആരംഭിക്കണമെന്നാണ് ആലോചന. ഇക്കാര്യം ബോര്‍ഡില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ബോര്‍ഡിന്‍െറ 2700 ഏക്കര്‍ ഭൂമിയില്‍ 448 ഏക്കര്‍ അന്യാധീനപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇത് തിരിച്ചുപിടിക്കാന്‍ എന്ത് ചെയ്യാനാകുമെന്നും പരിശോധിക്കും. ബോര്‍ഡിന്‍െറ ഇടപാടുകള്‍ ഇപ്പോള്‍ സ്വകാര്യ ബാങ്കുമായാണ്. ഇത് സഹകരണബാങ്കിലേക്ക് മാറ്റാനാണ് തനിക്ക് താല്‍പര്യം.
കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് 400 കോടിയോളം രൂപയാണ് ശബരിമലയില്‍നിന്നുള്ള വരുമാനം. ഇതില്‍ ശമ്പളത്തിന് 100 കോടി രൂപ ചെലവാക്കുന്നു. വരുമാനമില്ലാത്ത ക്ഷേത്രങ്ങള്‍ക്കും സഹായം നല്‍കുന്നുമുണ്ട്. ശബരിമലയിലെ പ്ളാസ്റ്റിക് നിരോധം ആലോചനയിലുണ്ട്. മണ്ഡലകാലം കഴിയുന്നതോടെ മാലിന്യം, തുണി തുടങ്ങിയവ നീക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും. മുന്നാക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനാകാന്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ സഹായം ലഭിച്ചിരുന്നു. അതാണ് ദേവസ്വം ബോര്‍ഡില്‍ എത്താന്‍ സഹായകരമായതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.