വിദ്യാഭ്യാസ രംഗത്തെ അനാസ്ഥക്ക് കനത്ത വില നല്‍കേണ്ടി വരും –മാര്‍ താഴത്ത്
text_fieldsതൃശൂര്‍: വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ തുടരുന്ന കുറ്റകരമായ അനാസ്ഥക്ക് കനത്ത വില നല്‍കേണ്ടി വരുമെന്ന് തൃശൂര്‍ അതിരൂപത ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കെ.സി.ബി.സി വിദ്യാഭ്യാസ കമീഷന്‍ വിളിച്ചു ചേര്‍ത്ത കത്തോലിക്ക കോര്‍പറേറ്റ് മാനേജര്‍മാറുടെയും കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് പ്രതിനിധികളുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്യവെയായിരുന്നു സര്‍ക്കാറിന് ആര്‍ച് ബിഷപ്പിന്‍െറ വിമര്‍ശം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാറിനുണ്ടായ തിരിച്ചടിക്ക് വിദ്യാഭ്യാസ പ്രശ്നങ്ങളും കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. അധ്യാപകരുടെ തസ്തിക നിര്‍ണയമുള്‍പ്പെടെ പൊതുവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങാന്‍ യോഗം തീരുമാനിച്ചു. നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യും. പി.ടി.എ യോഗങ്ങളും വിളിച്ചു ചേര്‍ക്കും. ഡിസംബര്‍ ഒന്നിന് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പ്രതിഷേധ ദിനം ആചരിക്കും. അധ്യാപകര്‍ ബാഡ്ജ് ധരിച്ച് സ്കൂളിലത്തെും.
മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 മുതല്‍ ദ്വിദിന ഉപവാസ സമരം സെക്രട്ടേറിയറ്റ് പടിക്കല്‍ സംഘടിപ്പിക്കും. 10ന് ടീച്ചേഴ്സ് ഗില്‍ഡിന്‍െറ സംസ്ഥാന ഭാരവാഹികള്‍ ഉപവാസം ആരംഭിക്കും. 11ന് താമരശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്‍െറ നേതൃത്വത്തില്‍ അധ്യാപകര്‍ ഉപവസിക്കും. തുടര്‍ പരിപാടികള്‍ അന്ന് തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.