ഡി.ജി.പി ജേക്കബ് തോമസിനെതിരെ നടപടി ഉണ്ടായേക്കില്ല
text_fields
തിരുവനന്തപുരം: മാധ്യമങ്ങളിലൂടെ പ്രതികരിച്ചതിന് സര്‍ക്കാര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയ ഡി.ജി.പി ജേക്കബ് തോമസിനെതിരെ നടപടി ഉണ്ടായേക്കില്ളെന്ന് സൂചന. അനുവാദമില്ലാതെ മാധ്യമങ്ങളിലൂടെ പ്രതികരിച്ച ജേക്കബ് തോമസ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയെന്ന് പറഞ്ഞാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഫയര്‍ഫോഴ്സില്‍നിന്ന് തന്നെ മാറ്റിയതിന് പിന്നില്‍ ഫ്ളാറ്റ് മാഫിയയാണെന്നതരത്തില്‍ നടത്തിയ പ്രതികരണമാണ് ആദ്യം വിവാദമായത്. ഇതിന് വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബാര്‍ കോഴക്കേസിലെ കോടതിവിധിയെ നല്ല വിധിയെന്ന് ജേക്കബ് തോമസ് വിശേഷിപ്പിച്ചത്. ഇതിനും വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, വകുപ്പ് മേധാവിയെന്ന നിലയില്‍ തനിക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ അധികാരമുണ്ടെന്ന നിലപാടില്‍ ഉറച്ചുനിന്ന ജേക്കബ് തോമസ് സുപ്രീംകോടതി വിധികളും കോഡ് ഓഫ് കോണ്‍ടക്ട് റൂളും ഉദ്ധരിച്ച് വിശദമായ മറുപടി നല്‍കി. ഇത് ചീഫ് സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന്‍െറ പരിഗണനക്ക് വിട്ടിരിക്കുകയാണ്. തന്‍െറ അഭിപ്രായം രേഖപ്പെടുത്തിയശേഷം അദ്ദേഹം ഇത് സര്‍ക്കാറിന് കൈമാറും. സെന്‍കുമാറിന്‍െറ നിലപാട് എന്തുതന്നെയായാലും ജേക്കബ് തോമസിനെതിരെ നടപടിയെടുത്ത് കൂടുതല്‍ വിവാദങ്ങളില്‍പെടേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.
ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കെതിരായ തുടരന്വേഷണവും മന്ത്രി കെ. ബാബുവിനെതിരെ പുതിയ ആരോപണങ്ങളും ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് അവസരം ഒരുക്കേണ്ടെന്നാണ് വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.