നായര്‍–ഈഴവ ഐക്യം: തെറ്റുപറ്റിയെങ്കില്‍ തിരുത്താന്‍ തയാറെന്ന് വെള്ളാപ്പള്ളി
text_fieldsകോട്ടയം: നായര്‍-ഈഴവ ഐക്യം സാധ്യമാകാത്തത് തന്‍െറഭാഗത്തെ തെറ്റുകൊണ്ടാണെങ്കില്‍ തിരുത്താന്‍ തയാറാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോട്ടയം പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനിയില്‍ നായര്‍ യൂത്ത് മൂവ്മെന്‍റിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നായര്‍ യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു ഐക്യത്തിന്‍െറ ഭാഗമായി ഒന്നിക്കുന്നതിന് പി.കെ. നാരായണപ്പണിക്കരുമായും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇത് എങ്ങുമത്തൊതെ തെറ്റിപ്പിരിയാന്‍ കാരണമെന്തെന്ന് തനിക്കറിയില്ല. ഐക്യം തകര്‍ക്കാന്‍ പല കേന്ദ്രങ്ങളും ശ്രമിച്ചിരുന്നു. എന്‍.എസ്.എസുമായുള്ള ബന്ധം തകര്‍ന്നതിന്‍െറ കാരണം എന്താണെന്ന് ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കണം. ഇക്കാര്യത്തില്‍ സമുദായതാല്‍പര്യത്തിനുവേണ്ടി വാശിപിടിക്കില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗോവധം, ബീഫ്, ശാശ്വതീകാനന്ദ, വെള്ളാപ്പള്ളി തുടങ്ങിയ വിഷയങ്ങള്‍ക്കാണ് ചിലര്‍ പ്രാധാന്യം കല്‍പിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന 16 സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചിട്ടുണ്ട്. ബി.ജെ.പി രണ്ട് സംസ്ഥാനങ്ങളില്‍ നിരോധിച്ചപ്പോള്‍ വിവാദമായി. ഭൂരിപക്ഷത്തെ വേദനിപ്പിച്ച് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്ന അടവുനയമാണ് രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ ഭൂരിപക്ഷങ്ങള്‍ക്കും നല്‍കണം. പതിറ്റാണ്ടുകളായി കേള്‍ക്കുന്ന പട്ടയപ്രശ്നത്തില്‍ പോലും ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ ഇടത്-വലത് മുന്നണികള്‍ മത്സരിക്കുന്ന കാഴ്ചയാണ്.നിയമങ്ങള്‍ പലര്‍ക്കുവേണ്ടി വഴിമാറുമ്പോഴാണ് ജാതിചിന്തയുണ്ടാകുന്നത്. ഭൂനയം പോലും ഹിന്ദുസമുദായങ്ങള്‍ക്ക് ദോഷമുണ്ടാക്കി. ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ പ്രത്യേക പാക്കേജ് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നടക്കുന്ന പ്രശ്നങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കാതെ പ്രതികരിക്കുന്നതാണ് അസഹിഷ്ണുത വളരാന്‍ കാരണമെന്ന് അധ്യക്ഷത വഹിച്ച ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ പറഞ്ഞു. ഹിന്ദുസംരക്ഷണത്തെക്കുറിച്ച് പറഞ്ഞാല്‍ ആര്‍.എസ്.എസുകാരനായും ബി.ജെ.പിക്കാരനായും ചിത്രീകരിക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സംവിധായകന്‍ മേജര്‍ രവി പറഞ്ഞു. മലബാര്‍ സമാജം രക്ഷാധികാരി മഞ്ചേരി ഭാസ്കരന്‍ പിള്ള, നായര്‍ യൂത്ത് മൂവ്മെന്‍റ് പ്രസിഡന്‍റ് അഡ്വ. അനീഷ് മുരളീധരന്‍, കര്‍ണാടക യൂത്ത് മൂവ്മെന്‍റ് കോഓഡിനേറ്റര്‍ മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.