കെ.പി.സി.സി മാര്‍ഗരേഖയുടെ ലംഘനം അനുവദിക്കില്ല –വി.എം. സുധീരന്‍
text_fields
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതി തെരഞ്ഞെടുപ്പിന് കെ.പി.സി.സി അംഗീകരിച്ച് കൈമാറിയിട്ടുള്ള മാര്‍ഗരേഖയുടെ ലംഘനത്തെ ഗുരുതര അച്ചടക്കലംഘനമായി കാണുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ഭരണസമിതികള്‍ പിടിച്ചെടുക്കാന്‍ കുതിരക്കച്ചവടമോ മറ്റ് അവിഹിതമാര്‍ഗങ്ങളോ പാടില്ല. മാര്‍ഗരേഖയില്‍നിന്ന് മാറിയുള്ള പ്രവര്‍ത്തനത്തെ ഗുരുതര അച്ചടക്കലംഘനമായിക്കണ്ട് ശക്തമായ നടപടി സ്വീകരിക്കും. കണ്ണൂരിലെ വിമതന്‍െറ കാര്യത്തിലും കൊച്ചി കോര്‍പറേഷനിലെ മേയര്‍പദവി കാലാവധിവെച്ച് വീതംവെക്കുന്നതിലും കെ.പി.സി.സി ഇടപെടേണ്ട അവസ്ഥയില്‍ എത്തിയിട്ടില്ളെന്ന് സുധീരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമതന്മാരുടെ കാര്യത്തില്‍ നിര്‍വാഹകസമിതി കൈക്കൊണ്ട തീരുമാനത്തില്‍ ഒരുമാറ്റവും വരുത്തിയിട്ടില്ല. തെരഞ്ഞെടുപ്പില്‍ വിമതപ്രവര്‍ത്തനം നടത്തിയതിന് കെ.പി.സി.സി നിരവധിപേര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തിട്ടുണ്ട്. അത് പിന്‍വലിക്കില്ല. ഡി.സി.സികള്‍ കൈക്കൊണ്ട നടപടികളുടെ കാര്യത്തില്‍ അവര്‍ക്ക് തീരുമാനമെടുക്കാം. എന്നാല്‍ സ്ഥാനമാനങ്ങള്‍ നല്‍കി ആരെയും ആകര്‍ഷിക്കേണ്ടതില്ല. അത്തരത്തില്‍ പിന്തുണ തേടേണ്ടതുമില്ല. സ്ഥാനമാനങ്ങള്‍ നല്‍കാതെ സംഘടനാപരമായ പ്രശ്നങ്ങള്‍ പരിഹരിച്ച് തീരുമാനമെടുക്കാം. തെരഞ്ഞെടുപ്പ് സംബന്ധിച്ച് കെ.പി.സി.സി പ്രതിനിധികള്‍ ജില്ലകള്‍ സന്ദര്‍ശിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ജില്ലകളിലെ പ്രമുഖനേതാക്കളുമായി ഈ മാസം 23,24,26 തീയതികളില്‍ ചര്‍ച്ചനടത്തി തീരുമാനമെടുക്കും. ഇതിന്‍െറ അടിസ്ഥാനത്തിലായിരിക്കും പാര്‍ട്ടിയില്‍ പുന$സംഘടന നടത്തുക. പ്രവര്‍ത്തനം വിലയിരുത്തുന്നതിന്‍െറ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സമിതികളില്‍ ആവശ്യമായ മാറ്റങ്ങളും വരുത്തും.
തോട്ടമുടമകള്‍ നല്‍കാമെന്ന് സമ്മതിച്ച ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം ധനലക്ഷ്മി ബാങ്കിലെ സമരം ഒത്തുതീര്‍പ്പാക്കാന്‍ തയാറാക്കിയ കരാര്‍ നടപ്പാക്കുന്നതിന് വീണ്ടും ബന്ധപ്പെട്ടവരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കാമെന്ന് മന്ത്രി രമേശ് ചെന്നിത്തലയും ഉറപ്പുനല്‍കി.
ബിഹാറില്‍ നിതീഷ്കുമാറിന്‍െറ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം മതേതരത്വ സംരക്ഷണദിനമായി പാര്‍ട്ടി ആചരിക്കും. അന്ന് കെ.പി.സി.സിയിലും ഡി.സി.സികളിലും വിപുലമായ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും അന്ന് ആഹ്ളാദപ്രകടനം നടത്തുമെന്നും സുധീരന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.